വേളത്ത് 107 നെഗറ്റിവ്; പാലേരിയിലെ ഒരു കുട്ടി പോസിറ്റിവ്

കുറ്റ്യാടി: വേളം ചോയിമഠത്തിൽ ഒമ്പതാം വാർഡിലെ കോവിഡ് പോസിറ്റിവായ കുടുംബവുമായി സമ്പർക്കത്തിലായ 107 പേരുടെ ആൻറിജൻ പരിശോധഫലം നെഗറ്റിവ്. കഴിഞ്ഞ 17ന് ചോയിമഠം പള്ളിയിൽ നടന്ന ജുമുഅ നമസ്​കാരത്തിൽ പങ്കെടുത്തവരും കുറ്റ്യാടി മരുതോങ്കര റോഡിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരും ഇടപാടുകാരുമാണ് പരിശോധനക്കെത്തിയത്. 108 പേരെയാണ് പരിശോധിച്ചത്. അതിൽ ചങ്ങരോത്ത് പഞ്ചായത്തിെലെ ഒരു കുട്ടി പോസിറ്റിവായി. ചങ്ങരോത്ത് 1, 2, 3, 4 വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.