മാവൂരിൽ വീണ്ടും സമ്പർക്ക വ്യാപനം; 10 പേർക്കുകൂടി കോവിഡ്

clku മാവൂർ: ഗ്രാമപഞ്ചായത്തിൽ 10 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മരണപ്പെട്ടയാളുടെയും നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെയും സമ്പർക്ക പട്ടികയിലുള്ളവർക്ക് നടത്തിയ സ്രവ പരിശോധനയിലാണ് കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 62 പേർക്കാണ് മാവൂർ സബ് സൻെററിൽ കോവിഡ് പരിശോധന നടത്തിയത്. വ്യാഴാഴ്ച പുറത്തുവിട്ട പോസിറ്റിവ് കേസുകളേക്കാൾ ഇരട്ടിയിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വാർഡ് രണ്ട്, ആറ്, ഒമ്പത്, 13, 16 വാർഡുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പതാം വാർഡിലാണ് ഏറ്റവും കുടുതൽ. കഴിഞ്ഞ ദിവസം മരിച്ച വ്യക്തിയുടെ സമ്പർക്കത്തിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് േരാഗം സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ച അടിയന്തര ആർ.ആർ.ടി യോഗം വിളിച്ചിട്ടുണ്ട്. വാർഡ് 16ൽ മറ്റൊരു രോഗത്തിന് ആശുപത്രിയിൽ ചികിത്സ തേടിയവരുടെ ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്. box രോഗിക്ക് കോവിഡ്; ചെറൂപ്പ ആശുപത്രി ഐ.പി യൂനിറ്റ് അടച്ചു മാവൂർ: കിടത്തി ചികിത്സയിലുള്ളയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചെറൂപ്പ ആശുപത്രി ഐ.പി യൂനിറ്റ് അടച്ചു. പെരുവയൽ സ്വദേശിയായ ആൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിൻെറ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും ക്വാറൻറീനിൽ പോയിട്ടുണ്ട്. രണ്ടു ദിവസത്തിനുശേഷം അണുനശീകരണം നടത്തിയ ശേഷം മാത്രമേ യൂനിറ്റ് തുറന്നു പ്രവർത്തിക്കൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.