ഉണ്ണികുളത്ത് 10 പേര്‍ക്കുകൂടി കോവിഡ്; വാര്‍ഡ്‌ ആറില്‍ മാത്രം നാലു പേര്‍ക്ക്

എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ രണ്ടു ദിവസത്തിനിടെ 10 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വാര്‍ഡ്‌ ആറില്‍ നാലു പേര്‍ക്കും മറ്റു വാര്‍ഡുകളില്‍ ആറു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എട്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒരാള്‍ വിദേശത്തുനിന്ന്‍ എത്തിയതും മറ്റൊരാള്‍ ഇതര സംസ്ഥാനത്തുനിന്ന്‍ എത്തിയതുമാണ്. വാര്‍ഡ്‌ ആറ് മഠത്തുംപൊയിലില്‍ നേരത്തേ കോവിഡ്​ സ്ഥിരീകരിച്ച രണ്ടു കുടുംബങ്ങളിലെ 12 പേര്‍ക്ക് രോഗം ഭേദമായി. പുതുതായി നാലു പേര്‍ക്കുകൂടി ഈ വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ചതോടെ മഠത്തുംപൊയില്‍ വാര്‍ഡ് കര്‍ശന നിയന്ത്രണത്തിലാണ്. നേരത്തേ അടച്ച റോഡുകള്‍ക്ക് പുറമെ പ്രധാന റോഡുകള്‍കൂടി അടച്ചു. ആറ്, 13, 18, 20, 21, 22 വാര്‍ഡുകള്‍ കണ്ടെയ്​ൻമൻെറ്​ സോണിലാണ്. ചൊവ്വാഴ്ച ബാലുശ്ശേരിയിലും ബുധനാഴ്ച പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്മൻെറ്​ സൻെററിലും കൂടുതല്‍ പേര്‍ക്ക് ആൻറിജന്‍ പരിശോധന നടത്തുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. 22 ശിവപുരം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച ആളുടെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് ആൻറിജന്‍ പരിശോധനയില്‍ നെഗറ്റിവ് ആയി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. വാര്‍ഡ്‌ 15ല്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച രണ്ടു വയസ്സുകാര​ൻെറ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെയും ഫലം നെഗറ്റിവ് ആണ്. ആൻറിജന്‍ ടെസ്​റ്റ്​ റിപ്പോര്‍ട്ട് നെഗറ്റിവ് ആണെങ്കിലും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.