കല്ലായിപ്പുഴ ആഴം കൂട്ടൽ: കരട്​ റി​പ്പോർട്ടായി

കോഴിക്കോട്​: കനോലി കനാലിലെ ഒഴുക്കില്ലായ്​മക്കും അതുവഴി നഗരത്തി​ലെ വെള്ളപ്പൊക്കത്തിനും പരിഹാരമായി കല്ലായിപ്പുഴയിൽനിന്ന്​ ചളിനീക്കി ആഴം കൂട്ടുന്നത്​ സംബന്ധിച്ചുള്ള പഠനത്തി​‍ൻെറ കരട്​ രൂപരേഖയായി. കല്ലായിപ്പുഴ മുതല്‍ കടുപ്പിനിവരെ 4.2 കിലോമീറ്റര്‍ മണലും ചളിയും നീക്കാനാണ്​ തീരുമാനം. പദ്ധതിക്ക് ഇപ്പോഴും സാങ്കേതികാനുമതിയായിട്ടില്ല. ഇതിന്​ മുന്നോടിയായാണ് പരിസ്ഥിതി ആഘാത പഠനം നടത്തുന്നത്​. പഠനത്തിന്​ ചുമലപ്പെടുത്തിയ സി.ഡബ്ല്യു.ആര്‍.ഡി.എം ആണ്​ ജലസേചന വകുപ്പിന്​ റിപ്പോർട്ട് കൈമാറിയത്​. റിപ്പോർട്ടിൽ ഇറിഗേഷന്‍ ഉദ്യോഗസ്ഥരും സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ വിദഗ്ധരും വെള്ളിയാഴ്​ച ചർച്ച നടത്തും. അതിനുശേഷം അന്തിമ റിപ്പോർട്ട്​​ തയാറാക്കാനാണ്​ തീരുമാനം. കല്ലായിപ്പുഴയിലെ ചളിയും മറ്റും ആഴക്കടലിൽ തള്ളാനാണ്​ കരട്​ റി​േപ്പാർട്ടിൽ സൂചിപ്പിക്കുന്നതെന്നറിയുന്നു​. കെട്ടിട നിർമാണം, ബൈപാസ്​ നിർമാണം, കരിപ്പൂർ വിമാനത്താവളത്തിന്​ സ്​ഥലമൊരുക്കൽ എന്നിവക്ക്​ പുഴയിൽ നിന്ന്​ നീക്കുന്ന മണ്ണ്​ ഉപയോഗിക്കാനാവുമോയെന്ന്​ പരിശോധിക്കണമെന്ന്​ നേരത്തേ ആവശ്യമുയർന്നിരുന്നു. പദ്ധതിക്കായി കോര്‍പറേഷന്‍ 7.5 കോടി രൂപ ജലസേചന വകുപ്പിന്​ കൈമാറിയിരുന്നു. ഇത്​ തികയില്ലെന്നും 40 ലക്ഷം കൂടി വേണമെന്നും ജലസേചന വകുപ്പ്​ കണ്ടെത്തിയിട്ടുണ്ട്​. കൂടുതൽ തുക ആവശ്യപ്പെടാനാണ്​ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.