ഹരിത കർമസേനാംഗങ്ങൾക്ക് ആദരവുമായി വ്യാപാരി കൂട്ടായ്മ

മുക്കം: ശേഖരിച്ച മാലിന്യം തരം തിരിക്കുന്നതിനിടെ ലഭിച്ച ആഭരണങ്ങളും വിലപ്പെട്ട രേഖകളും ഉടമസ്ഥയെ ക​െണ്ടത്തി തിരിച്ചേൽപിച്ച മുക്കത്തെ ഹരിത കർമസേനാംഗങ്ങൾക്ക് മുക്കം വ്യാപാരി കൂട്ടായ്മയുടെ ആദരം. നഗരസഭ ഓഫിസിലെത്തിയാണ് ആദരിച്ചത്. ഫിറോസ് പത്രാസ് ഉപഹാരം കൈമാറി. മജീദ് പോളി, സലീം അലങ്കാർ,ബക്കർ കളർ ബലൂൺ. അനീസ് ഇൻറിമേറ്റ്, ടി.പി. ഫൈസൽ, റഷാദ് അൽ ജവാൽ. ഷംസീർ മെട്രോ, നൂറുദ്ദീൻ സനം എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് മുക്കം അഭിലാഷ് തിയറ്ററിൽനിന്ന്​ ശേഖരിച്ച മാലിന്യം തരം തിരിക്കുന്നതിനിടെ ഹരിത കർമ സേനാംഗം ലിജിനക്ക് ലേഡീസ്​ പഴ്സ് ലഭിച്ചത്. പരിശോധിച്ചപ്പോൾ തിരുവമ്പാടി സ്വദേശിനി രേഖയുടേതാണ് പഴ്സെന്ന് മനസ്സിലാവുകയും ചെയ്തു. ആറ്​ ഗ്രാമി​‍ൻെറ ഒരു സ്വർണ മോതിരവും വെള്ളി മോതിരവും ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകളുമായിരുന്നു പഴ്സിൽ ഉണ്ടായിരുന്നത്. ഉടൻ ഉടമസ്ഥയെ ബന്ധപ്പെട്ട് ഇവ തിരിച്ചേൽപിക്കുകയായിരുന്നു. രേഖക്ക് കൊടുവള്ളിയിൽ വെച്ചാണ് രണ്ടുമാസം മുമ്പ്​ ഇവ നഷ്​ടപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.