ബാലുശ്ശേരി റൂട്ടിലെ യാത്രക്കാർ ദുരിതത്തിലായി

കക്കോടി: ശക്തമായ മഴയിൽ റോഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കോഴിക്കോട് - ബാലുശ്ശേരി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടതിനാൽ യാത്രക്കാരും പ്രദേശവാസികളും ദുരിതത്തിലായി. കക്കോടി ഹെൽത്ത്​ സൻെററിനു സമീപത്തെ വെള്ളക്കെട്ടു മൂലം യാത്ര ഏറെ ദുഷ്​കരമായി.​ കടകളിലേക്ക്​ വെള്ളം ഇരച്ചെത്തിയതിനാൽ വ്യാപാരികൾക്കും പ്രയാസമുണ്ടായി. ചെറുകുളം- ചെലപ്രം ഭാഗങ്ങളിലേക്കും കുമാരസ്വാമി വഴി നരിക്കുനിയിലേക്കും, മൂട്ടോളി വഴി പയമ്പ്ര കുന്ദമംഗലം ഭാഗങ്ങളിലേക്കും, പട്ടര്‍പാലം, അന്നശ്ശേരി, എടക്കര ഭാഗങ്ങളിലേക്കുമുള്ള ബസുകള്‍ ചൊവ്വാഴ്ച ഭാഗികമായി മാത്രമാണ് സര്‍വിസ് നടത്തിയത്. ചേളന്നൂർ ഗുഡ്​ലക്ക്​ ലൈബ്രറിക്കു സമീപം വെള്ളക്കെട്ട്​ കാരണം പ്രദേശം ഒറ്റപ്പെട്ടു. തടമ്പാട്ടുതാഴം, തണ്ണീര്‍പന്തല്‍, കക്കോടി, അമ്പലത്തുകുളങ്ങര, എട്ടേനാല് തുടങ്ങിയ ഭാഗങ്ങളില്‍ റോഡും അഴുക്കുചാലും മനസ്സിലാവാത്ത രീതിയില്‍ വെള്ളം പരന്നൊഴുകി. അതിരാവിലെ തന്നെ ജോലിക്ക് പോകാനിറങ്ങിയവര്‍ വഴിയില്‍കുടുങ്ങി. സര്‍ക്കാര്‍ ഓഫിസുകളിലും ആശുപത്രികളിലും മറ്റും ജോലിക്ക് പോവുന്നവരും കൃത്യ സമയത്ത് എത്തിപ്പെടാന്‍ പ്രയാസപ്പെട്ടു. f/tue/cltphotos/thadambattu വെള്ളം കയറിയ തടമ്പാട്ടുതാഴം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.