കൃഷി നശിച്ചു; വീടുകളും കടകളും വെള്ളത്തിലായി

കൃഷി നശിച്ചു; വീടുകളും കടകളും വെള്ളത്തിലായിവെള്ളം കയറിയ പാലാഴി എം.എൽ.എ റോഡ്പന്തീരാങ്കാവ്: മഴയിൽ പാലാഴി പാല - അത്താണി റോഡ്, പുഴമ്പ്രം റോഡ്, കോവൂർ എം.എൽ.എ റോഡ് എന്നിവ വെള്ളത്തിനടിയിലായി. ഈ പ്രദേശത്ത് വീടുകളിലും കടകളിലും വെള്ളം കയറി. മുപ്പതോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പാലാഴി അമ്പലത്താഴം പാലക്കൽ ജയപ്രകാശൻ, ഒളവണ്ണ കൈമ്പാലം മുടവൻപിലാക്കൽ സുന്ദരൻ, കൈമ്പാലം താഴെ പാട്ടത്തിൽ ആമിന, കൈമ്പലം ധനീഷ് എന്നിവരുടെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പൂളേങ്കരയിൽ ടി.ടി. സുധീർ കുമാറിൻെറ കട വെള്ളത്തിലായി. പന്തീരാങ്കാവ് കക്കാട്ട് മീത്തൽ വിനോദിൻെറ വീടിൻെറ ചുറ്റുമതിൽ തകർന്നു. എം.ജി നഗർ പി.കെ കോളജിൻെറ മതിൽ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒടുമ്പ്ര പള്ളിക്കടവ് റോഡിൽ തെങ്ങ് വീണ് യാത്രാതടസ്സമുണ്ടായി. അറപ്പുഴ നൊട്ടിപറമ്പത്ത് മതിലിടിഞ്ഞ് വീണ് രണ്ടു വീടുകൾക്ക് ഭീഷണിയായിട്ടുണ്ട്. പന്തീരാങ്കാവ് ജ്യോതി സ്​റ്റോപ്പിൽ തിരുവോണത്തിൽ വിജയൻെറ വീട്​ മതിൽ ഇടിഞ്ഞുവീണ് അപകടാവസ്ഥയിലാണ്.ഇരിങ്ങല്ലൂർ ചെറിയ ചെല്ലപ്ര ഇസ്മായിലിൻെറ കിണർ താഴ്ന്നു. മൂർക്കനാട് കരിയപ്പുറത്ത് കണ്ടംതൊടി ഹമീദ്, പള്ളിപ്പുറം മനിയിൽ മീത്തൽ സൗമിനി, മൂർക്കനാട് വെളുത്തേടത്തൊടി മീത്തൽ ഉണ്ണി, മാത്തറ ബ്ലോക്ക് ഓഫിസിന് സമീപം കുളങ്ങര പറമ്പത്ത് കുഞ്ഞി ബാവ എന്നിവരുടെ വീടുകളുടെ ചുറ്റുമതിൽ വീണ് വീടുകൾക്ക് ഭീഷണിയായിട്ടുണ്ട്.ഇരിങ്ങല്ലൂരിൽ ടി.കെ. അബ്​ദുല്ല, ഇളമ്പിലാശ്ശേരി മോഹനൻ എന്നിവരുടെ വാഴകൃഷി പൂർണമായും വെള്ളത്തിലായി.പെരുമണ്ണയിൽ കനത്ത മഴയിൽ വെള്ളം കെട്ടിനിന്ന് വ്യാപക കൃഷിനാശം സംഭവിച്ചു. പെരുമണ്ണ പയ്യടി താഴം, പാറക്കോട്ട് താഴം, പാറമ്മൽ ഭാഗങ്ങളിലാണ് വാഴകൃഷി വെള്ളത്തിലായത്. രണ്ടാഴ്ച മുമ്പ്​ കൃഷി നാശം സംഭവിച്ചതിന് പിറകെയാണ് വീണ്ടും കൃഷി വെള്ളത്തിലായത്. പുത്തൂർമഠം വള്ളിക്കുന്നിൽ ചുറ്റുമതിലിടിഞ്ഞ് കിണർ നികന്നു. തെക്കെ വള്ളിക്കുന്ന് പറമ്പിൽ യൂസഫിൻെറ വീട്ടുവളപ്പിലെ കിണറാണ് സമീപത്തെ മതിലിടിഞ്ഞ് നികന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.