വേനപ്പാറ ഹോളി ഫാമിലിയിൽ കേശദാനം

ഓമശ്ശേരി: അർബുദം മൂലം മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കൈത്താങ്ങായി വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന്, രോഗം ബാധിച്ചവർക്ക് വിഗ് നിർമിക്കാൻ മുടി നൽകി. കുട്ടികളിൽ സഹായ മനോഭാവം, കാരുണ്യം തുടങ്ങിയ മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ഗൈഡ്സ്, ജെ.ആർ.സി യൂനിറ്റുകളുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്​. വാർഡ് അംഗം രജിത രമേശ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. മെഹ്റൂഫ് ഉദ്ഘാടനം ചെയ്തു. സഹൽന സിറാജ്, ആദിത്യ വിജയൻ, ക്രിസ്​ലിൻ ആൻ മാനുവൽ, ടെസ്മരിയ വിൽസൺ, ലിസ്മരിയ വിൽസൺ, ഷഹനാസ് സിറാജ്, റബേക്ക മേരി ആൻറണി, സിമി ഗർവാസിസ് എന്നിവരാണ് മുടിദാനം ചെയ്​തത്​. ഇ.ജെ. തങ്കച്ചൻ, രാജു മാളിയേക്കൽ, ജോണി കുര്യൻ, റീന, ടിയാര സൈമൺ, ടി.വി. മിനി, ടെസ്സി തോമസ്, ബിന്ദു സെബാസ്​റ്റ്യൻ, ഷിജി കോര, മേരി ഷൈല എന്നിവർ സംസാരിച്ചു. ഫോട്ടോ.CLT KR OMSRY 1 വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ വിദ്യാർഥികൾ അർബുദ രോഗികൾക്കായി മുടിദാനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.