മഴയത്തും ആവേശം ചോരാതെ ക്വാറിവിരുദ്ധ സമരം

മഴയത്തും ആവേശം ചോരാതെ ക്വാറിവിരുദ്ധ സമരംപേരാമ്പ്ര: പ്രതികൂല കാലാവസ്ഥയിലും പൊറാളി ക്വാറിക്കെതിരെയുള്ള സമരം ശക്തം. ക്വാറിക്ക് സ്​റ്റോപ് മെമ്മോ നൽകണമെന്നാവശ്യപ്പെട്ട് ഒരു മാസക്കാലമായി സമരസമിതിയുടെ നേതൃത്വത്തിൽ കായണ്ണ ഗ്രാമപഞ്ചായത്ത്​ ഒാഫിസിന്​ മുന്നിൽ റിലെ സത്യഗ്രഹം നടത്തുകയാണ്. ചൊവാഴ്ച രാവിലെ മുതൽ കനത്ത മഴയായിട്ടും സമരപ്പന്തൽ ചോർന്നൊലിച്ചിട്ടും റിലേ സത്യഗ്രഹത്തിന് മുടക്കമുണ്ടായില്ല. കാറ്റുള്ളമല സ്​കൂളിനും ചർച്ചിനും 42 വീടുകൾക്കും ക്വാറിയിൽനിന്നുള്ള സ്ഫോടനം കാരണം തകരാർ സംഭവിച്ചതിനെ തുടർന്നാണ് നാട്ടുകാർ ആക്​ഷൻ കമ്മിറ്റി രൂപവത്​കരിച്ച് സമരരംഗത്തിറങ്ങിയത്. ചൊവ്വാഴ്ചത്തെ സമരം വർഗീസ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. ജോബി മ്ലാകുഴി അധ്യക്ഷത വഹിച്ചു. മനോജ്‌ പൊട്ടൻപ്ലാക്കൽ, എം.എ. ചന്ദ്രൻ, ജോൺസൻ പറേക്കാട്ടിൽ, ഏലമ്മ മുറിഞ്ഞകല്ലേൽ, പുഷ്പ മാളിയേക്കാൽ, ജോയൽ കുമ്പുക്കൽ, ബേബി വടക്കേമുറിയിൽ, റോയ് പ്ലാത്തോട്ടം എന്നിവർ സംസാരിച്ചു. റോഡിൽ നിരോധനം; ആശ്വാസമായി സമരക്കാർകൂരാച്ചുണ്ട്: ക്വാറി പ്രവർത്തിക്കുന്ന പൊറാളി ഭാഗത്തേക്കുള്ള റോഡിലൂടെ അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതി നിരോധനമേർപ്പെടുത്തിയത് ക്വാറിവിരുദ്ധ സമരം നടത്തുന്ന നാട്ടുകാർക്ക് ചെറിയ ആശ്വാസമായി. വയനാട്ടിൽ നിന്നുള്ള 500 അടിയുള്ള ലോറികൾ ഇവിടെ നിന്നും കല്ല് കൊണ്ടു പോകാൻ വരാറുണ്ട്. ദിവസവും ഇത്തരം പത്തോളം വാഹനങ്ങൾ എത്താറുണ്ട്. ഇവക്ക് നിരോധനമേർപ്പെടുത്തിയതോടെ കല്ലി​ൻെറ ഉൽപാദനം കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊറാളി കുരിശുപള്ളി- ആനപ്പാറക്കണ്ടി റോഡ്, കൈതക്കൊല്ലി - ഓഞ്ഞിൽ റോഡ്, പൊറാളി കുരിശുപള്ളി - മുളവട്ടംകടവ് റോഡ് എന്നിവിടങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയത്. ഭാരം കയറ്റിയുള്ള വലിയ വാഹനങ്ങൾ ഓടുന്നതിനാൽ റോഡിന് നാശം സംഭവിക്കുന്നുവെന്ന നാട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.പ്രസിഡൻറ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് റസീന യൂസഫ്, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ഒ.കെ. അമ്മദ്, സിമിലി ബിജു, ഡാർളി ഏബ്രഹാം, അംഗങ്ങളായ വിൽസൺ പാത്തിച്ചാലിൽ, അരുൺ ജോസ്, ആൻസമ്മ ജോസഫ്, വിൻസി തോമസ്, സിനി ഷിജോ, ജെസി ജോസഫ്, വിജയൻ കിഴക്കേമീത്തൽ, സെക്രട്ടറി കെ. അബ്​ദുറഹീം എന്നിവർ പങ്കെടുത്തു.photo: കായണ്ണ പഞ്ചായത്ത്​ ഒാഫിസിന്​ മുന്നിൽ നടക്കുന്ന ക്വാറിവിരുദ്ധ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.