മഴ: നാടും നഗരവും വെള്ളത്തിൽ, കനത്ത നാശനഷ്​ടം കെട്ടിടവും വീടുകളും തകർന്നു

മഴ: നാടും നഗരവും വെള്ളത്തിൽ, കനത്ത നാശനഷ്​ടം കെട്ടിടവും വീടുകളും തകർന്നുവെള്ളം കയറിയതിനെ തുടന്ന് വീട്ടമ്മയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുന്നു Saji 2ദേശീയപാതയിൽ കൈനാട്ടിയിൽ പൊളിഞ്ഞുവീഴുന്ന കെട്ടിടം Saji 3നടക്കുതാഴ മമ്പള്ളി മുക്കിലെ പേരാംകണ്ടിയിൽ മനോജ​ൻെറ വീട്ടുമുറ്റത്തെ കിണർ മഴയിൽ ഇടിഞ്ഞുതാണ നിലയിൽ Saji 3----വടകര: തിമിർത്ത് പെയ്​ത മഴയിൽ താഴ്ന്നപ്രദേശങ്ങൾവെള്ളത്തിനടിയിലായി. റോഡുകൾ തോടുകളായി.നാടും നഗരവും വെള്ളത്തിൽ മുങ്ങി. കെട്ടിടവും വീടുകളും തകർന്നു. തിങ്കളാഴ്ച രാത്രി മുതൽ ഇടതടവില്ലാതെ പെയ്യുന്ന ശക്തമായ മഴയിൽ ദേശീയപാതയിൽ കൈനാട്ടിയിൽ ഓടിട്ട ഇരുനില കെട്ടിടം തകർന്നു. രാവിലെ 10 മണിയോടെയാണ് സംഭവം. പഴയ പോസ്​റ്റ്​ ഓഫിസ് കെട്ടിടമാണ് തകർന്നത്. ദേശീയപാത വികസനത്തിന് വിട്ടുനൽകുന്ന സ്ഥലമാണിത്. കെട്ടിടത്തി​ൻെറ ഒരുഭാഗം തകർന്ന് ഹോട്ടലി​ൻെറ അടുക്കളഭാഗത്ത് പതിക്കുകയായിരുന്നു. കെട്ടിടത്തിൽ രണ്ട് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. നിരവധി വ്യാപാരസ്ഥാപനങ്ങൾ കെട്ടിടത്തി​ൻെറ അടുത്ത് സ്ഥിതിചെയ്യുന്നുണ്ട്. സമീപത്തെ ഹോട്ടലിൽ നിരവധിപേർ ഭക്ഷണം കഴിക്കാൻ ഈ സമയം എത്തിയിരുന്നു. സംഭവമറിഞ്ഞ് വടകര ഫയർ ഫോഴ്​സും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വൈകീട്ടോടെ ഉടമയുടെ നേതൃത്വത്തിൽ കെട്ടിടം പൊളിച്ചുമാറ്റാൻ നടപടികൾ ആരംഭിച്ചു. നടക്കുതാഴ-ചോറോട് കനാലി​ൻെറ സമീപപ്രദേശത്തെ ഇരുപതോളം വീടുകളിൽ വെള്ളം കയറി.പുതിയ ബസ്​സ്​റ്റാൻഡ് ശ്രീമണി പരിസരം, ജെ.ടി റോഡ് കോപ്പോളിന്​ പിൻവശം, കസ്​റ്റംസ് റോഡ്, താഴെ അങ്ങാടി ചിറക്കൽ പ്രദേശം, മനാർ മുക്ക്, കോതി ബസാർ, വില്യാപ്പള്ളി റോഡിലെ പുത്തൂർ, അക്ളോത്ത് നട, കീത്താടി താഴ, അറക്കിലാട് റോഡ്, പുതുപ്പണം കൊക്കാഞ്ഞത്ത് റോഡ്, കയ്യിൽ, പതിയാരക്കര-പുതുപ്പണം റോഡ്, പുതുപ്പണം നടേമ്മൽ പീടിക, മേപ്പയിൽ ശ്രീനാരായണ മന്ദിരം റോഡ്, പുതുപ്പണം കുന്നിവയൽ കള്ളു ഷാപ്പ് റോഡ് തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജെ.ടി റോഡിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വീടി​ൻെറ രണ്ടാം നിലയിൽ കുടുങ്ങിയ സ്ത്രീയടക്കമുള്ള വീട്ടുകാരെ നാട്ടുകാർ രക്ഷപ്പെടുത്തി. ചെറിയവിട സി.പി. നസീമയേയും കുടുംബത്തെയുമാണ് രക്ഷപ്പെടുത്തി സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയത്. നടക്കുതാഴ മമ്പള്ളി മുക്കിലെ പേരാംകണ്ടിയിൽ മനോജ​ൻെറ വീട്ടുമുറ്റത്തെ കിണർ ശക്തമായ മഴയിൽ ഇടിഞ്ഞുതാണു. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. മോട്ടോർ ഉൾപ്പെടെ കിണറ്റിനടിയിലായി. ഇതോടൊപ്പം വ്യാപകമായി വീടുകളുടെ മതിലുകളും ഇടിഞ്ഞു. പതിയാരക്കര വണ്ണത്താംവീട്ടിൽ ബാബു, കൂളിമാക്കൂൽ സൈനുദ്ദീൻ, താഴെ പറമ്പത്ത് നാരായണൻ, പുതുപ്പണം കരിപ്പള്ളി പൊയിൽ ചിത്രഭാനു എന്നിവരുടെ വീടി​ൻെറ ചുറ്റുമതിലാണ്​ ഇടിഞ്ഞത്​. പുത്തൂർ 110 കെ.വി സബ്​ സ്​റ്റേഷന് സമീപം നേന്ത്ര മലയിൽ എൻ.എം. രാജീവ​ൻെറ ചുറ്റുമതിൽ തകർന്നുവീണ് വീടി​ൻെറ ചുമരിന് വിള്ളൽ സംഭവിച്ചു. പുത്തൂർ അൽ നഫീസയിൽ അബ്​ദുൽ ഗഫൂറി​ൻെറ വീടി​ൻെറ മതിലും തകർന്നു. ചോറോട് പഞ്ചായത്തിൽ ചേന്ദമംഗലത്ത് കോട്ടൂളി നാരായണ​ൻെറ വീട് ശക്തമായ മഴയിൽ തകർന്നു. നഗരസഭ പാക്കയിൽ സ്രാമ്പിക്കൽ സത്യ​ൻെറ വീടി​ൻെറ മേൽക്കൂര തകർന്നു.ചിത്രംവീട്ടിൽ വെള്ളം കയറിയതിനെ തുടന്ന് വീട്ടമ്മയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുന്നു Saji 2ദേശീയപാതയിൽ കൈനാട്ടിയിൽ പൊളിഞ്ഞുവീഴുന്ന കെട്ടിടം Saji 3മനോജ​ൻെറ കിണർ മഴയിൽ ഇടിഞ്ഞുതാണനിലയിൽ Saji 3വടകര നടക്കുതാഴ കനാലിൽനിന്ന് റോഡിലേക്ക് വെള്ളം കയറിയ നിലയിൽ Saji 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.