കെ റെയിൽ വിരുദ്ധ ജനകീയ സമിതി അംഗത്തി​​െൻറ വീടിനുനേരെ ​ആക്രമണം

കെ റെയിൽ വിരുദ്ധ ജനകീയ സമിതി അംഗത്തി​​ൻെറ വീടിനുനേരെ ​ആക്രമണംഎലത്തൂർ: കെ റെയിൽ വിരുദ്ധ ജനകീയസമിതി അംഗം ഹസീനയുടെ വീടിനുനേരെ ആക്രമണം നടത്തിയതായി പരാതി. തിങ്കളാഴ്​ച രാത്രിയിലാണ്​ സാമൂഹികവിരുദ്ധർ ആക്രമണം നടത്തിയത്​. വീടിനു നേരെ ക​െല്ലറിയുകയും ജനൽചില്ലുകൾ തകർക്കുകയും ചെയ്തു. പ്രതിരോധസമിതി വനിത വിഭാഗത്തി​​ൻെറ സജീവ പ്രവർത്തകയാണ് ഹസീന. എലത്തൂർ മേഖലയിൽ കെ റെയിൽ വിരുദ്ധ സമരം കൂടുതൽ ജനപങ്കാളിത്തത്തോടെ ശക്തമായി കൊണ്ടിരിക്കുന്നതിൽ അസഹിഷ്​ണുക്കളായവരാണ്​ ആക്രമണം നടത്തിയതെന്ന്​ സമരസമിതി ഭാരവാഹികൾ ആരോപിച്ചു​. സമരത്തിൽ സ്ത്രീകളുടെ പങ്കാളിത്തവും കൂടിവരുകയാണ്. ഇതിൽ വിറളിപൂണ്ട ചില സാമൂഹികദ്രോഹികളാണ് ഇതിന് പിന്നിലെന്നും അവർ പറഞ്ഞു. ആക്രമണത്തിന് ഇരയായ വീട് ഭാരവാഹികൾ സന്ദർശിക്കുകയും ജനകീയസമിതി എലത്തൂരിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്​തു.f/tue/cltphotos/krailകെ റെയിൽ വിരുദ്ധ ജനകീയസമിതി അംഗം ഹസീനയുടെ വീട്​ ആക്രമിച്ചതിൽ പ്രതിഷേധിച്ച്​ ജനകീയ സമിതി എലത്തൂരിൽ നടത്തിയ പ്രതിഷേധ പ്രകടനംസമരത്തെ ആക്രമിച്ച്​ പരാജയപ്പെടുത്താനാവില്ലഎലത്തൂർ: റെയിൽ വിരുദ്ധ ജനകീയസമിതി എലത്തൂർ മേഖലാ കമ്മിറ്റി അംഗവും വനിതാ കൂട്ടായ്മ ചെയർപേഴ്സനുമായ ഹസീനയുടെ വീട് സാമൂഹികവിരുദ്ധർ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രതിഷേധിച്ചു. സാധാരണ ജനങ്ങൾക്ക് ദുരിതംമാത്രം സമ്മാനിക്കുന്ന പദ്ധതിക്കെതിരെ എലത്തൂർ മേഖലയിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്ന ഹസീനയുടെ വീട് ആക്രമിച്ച്​ പ്രതിഷേധത്തെ തല്ലിക്കെടുത്താമെന്ന് കരുതുന്നത് വ്യാമോഹമാണ്. പദ്ധതി പിൻവലിച്ചുകൊണ്ടല്ലാതെ സമരത്തിൽനിന്ന് ഒരാളെയും പിന്തിരിപ്പിക്കാനാവില്ലെന്ന്​ സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.