എൻ.സി കനാൽ ഷട്ടർ താഴ്ത്തി; പ്രദേശം വെള്ളത്തിലായി

ചിത്രംകനത്ത മഴയിൽ വെള്ളം കയറിയ നഗരസഭയിലെ കുന്നിവയൽ ഭാഗത്ത് ചെയർപേഴ്‌സൺ കെ.പി. ബിന്ദു സന്ദർശിക്കുന്നു Saji 8 *ഷട്ടർ താഴ്ത്തിയത് അധികൃതർ അറിഞ്ഞില്ല *ഇരുപതോളം വീടുകളിൽ വെള്ളം കയറി വടകര: നടക്കുതാഴ-ചോറോട് കനാലി​ൻെറ അ​േക്ലാത്ത് നടയിലെ ഷട്ടർ അടച്ചത് പ്രദേശത്തെ ഇരുപതോളം വീടുകളിൽ വെള്ളം കയറി. ഷട്ടർ താഴ്ത്തിയത് അധികൃതർ അറിഞ്ഞില്ല. കാലവർഷം ആരംഭിച്ചപ്പോഴാണ് കനാൽ ആഴം കൂട്ടുന്ന പ്രവൃത്തി ഇറിഗേഷൻ അധികൃതർ ആരംഭിച്ചത്. സാധാരണ ഗതിയിൽ നവംബർ മാസമാണ് കൃഷിക്ക് ആവശ്യമുള്ള വെള്ളം ലഭിക്കാൻ ഇറിഗേഷൻ അധികൃതർ ഷട്ടർ താഴ്ത്തുക. എന്നാൽ, നേരത്തെ തന്നെ ഷട്ടർ അടച്ചതാണ് നഗരപരിധിയിലെ അ​േക്ലാത്ത് നട മുതൽ കീത്താടി താഴ വരെയുള്ള ഭാഗങ്ങളിലെ ഇരുപതോളം വീടുകളിൽ വെള്ളം കയറാൻ ഇടയാക്കിയത്. പലരും വീടുകളിൽനിന്നും മാറിത്താമസിക്കേണ്ട അവസ്ഥയായിരുന്നു. സംഭവം അറിഞ്ഞ് നഗരസഭാ ചെയർ പേഴ്​സൺ കെ.പി. ബിന്ദു, കൗൺസിലർമാരായ നിഷാ മിനീഷ്, കെ.കെ. വനജ, തഹസിൽദാർ ആഷിക് തോടാൻ, ഇറിഗേഷൻ, ഫയർ ഫോഴ്‌സ് അധികൃതർ എന്നിവർ സ്ഥലത്തെത്തി. എന്നാൽ, ഷട്ടർ നീക്കം ചെയ്യാൻ ഫയർ ഫോഴ്​സിനും കഴിഞ്ഞില്ല. മണ്ണുമാന്തി ഉപയോഗിച്ച് ഷട്ടർ തകർക്കാൻ ഫയർ ഫോഴ്‌സ് ഇറിഗേഷൻ അധികൃതരോട് അനുമതി ചോദിച്ചെങ്കിലും അനുമതി ലഭിക്കാത്തതിനാൽ ഈ ശ്രമം ഉപേക്ഷിച്ചു. പിന്നീട് ഈ ദൗത്യം നാട്ടുകാർതന്നെ ഏറ്റെടുത്തു. സാഹസികമായി നാട്ടുകാർ ഒമ്പതോളം ഷട്ടറുകൾ നീക്കം ചെയ്ത ശേഷമാണ്​ കനാലിലെ ഒഴുക്ക് സുഗമമാക്കിയത്. ജീവൻ പണയം വെച്ച് നാട്ടുകാർ നടത്തിയ സേവനം ഒരു പ്രദേശം വലിയ അപകടത്തിൽനിന്നും രക്ഷപ്പെടുന്നതിനിടയാക്കി. ഷട്ടർ അടച്ചതുമായി ബന്ധപ്പെട്ട് വടകര പൊലീസിൽ പരാതി നൽകുമെന്ന് ഇറിഗേഷൻ അധികൃതർ അറിയിച്ചു. ചിത്രം കനത്ത മഴയിൽ വെള്ളം കയറിയ നഗരസഭയിലെ കുന്നിവയൽ ഭാഗത്ത് ചെയർപേഴ്‌സൺ കെ. പി. ബിന്ദു സന്ദർശിക്കുന്നു Saji 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.