കാൽ നടക്കാർക്ക് പാരയായി വാഹന പാർക്കിങ്

എലത്തൂർ: വെങ്ങാലി മുതൽ വെസ്​റ്റ്​ ഹിൽ ചുങ്കം വരെയുള്ള ഭാഗങ്ങളിലെ യാത്രികരായ കാൽനടക്കാർ ചോദിക്കുന്നത് റോഡിലൂടെ വഴിനടക്കേണ്ടത് എങ്ങനെയെന്ന്. ഈ ഭാഗങ്ങളിൽ റോഡി‍ൻെറ ഇരുഭാഗവും വിവിധ കമ്പനികളുടെയും മറ്റും പാർക്കിങ് സൻെററുകളാക്കി മാറ്റിയതിനാൽ ഇരുചക്ര വാഹന യാത്രികരും കാൽനടക്കാരും വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്. ഫുട്​പാത്തി‍ൻെറ മുകളിലടക്കം വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. പൊലീസും വാഹനവകുപ്പും ഇൗ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പൊതുപ്രവർത്തകരും റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും പറയുന്നത്. നടപടിയെടുക്കേണ്ടവരെ സ്വാധീനിച്ചാണ് അനധികൃത പാർക്കിങ്ങിന് സൗകര്യമൊരുക്കുന്നതെന്നാണ് ആക്ഷേപം. പ്രശ്നത്തിന് പരിഹാരമാകുന്നില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ നടത്താനാണ് നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.