കരിപ്പൂർ വിമാനദുരന്തം: ഇരകൾക്ക് നഷ്​ടപരിഹാരം വൈകിപ്പിക്കരുത്

​ കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും എയർ ഇന്ത്യ പ്രഖ്യാപിച്ച സാമ്പത്തിക സഹായം പൂർണമായും ഉടൻ നൽകണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ. അപകടം പറ്റി ഒരു വർഷം തികയുന്ന വേളയിലെങ്കിലും നഷ്​ടപരിഹാരം നൽകണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. പ്രഫ. വർഗീസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. അറേബ്യൻ പ്രവാസി കൗൺസിൽ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രവാസി കൗൺസിൽ കൺവീനർ അബ്ബാസ് കൊടുവള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടന കൗൺസിലർമാരായ പി.പി. ബഷീർ, നബീൽ ഫാറൂഖ്, സുധീർ ബാബു എന്നിവർ സംസാരിച്ചു. ഗോപീകൃഷ്ണൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.