കോവിഡ്കാലത്ത് സേവനം ചെയ്യാൻ ബാവ റെഡി

കൊടിയത്തൂർ: പ്രയാസപ്പെടുന്നവർക്ക് സേവനം ചെയ്യാൻ മഴയെന്നോ കോവിഡെന്നോ ബാവ നോക്കാറില്ല. ആരെയും സഹായിക്കാൻ സദാസന്നദ്ധനാണ് ഈ 45കാരൻ. മഹാമാരിക്കാലത്ത് സാമൂഹികസേവന പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാണ് ബാവ പവർവേൾഡ്. കോവിഡ് രോഗികൾക്ക് സാന്ത്വനമായും മരുന്നില്ലാതെ കഷ്​ടപ്പെടുന്ന വർക്ക് സഹായം ചെയ്തും കോവിഡ് സഹായ വാഹനത്തില്‍ രോഗികളെ പരിശോധന​െക്കത്തിക്കാനും കൂടെയുണ്ടാകും ആർ.ആർ.ടി വളൻറിയർകൂടിയായ മുഹമ്മദ് ബാവയെന്ന ബാവ പവർവേൾഡ്. കുടിവെള്ള പദ്ധതികളുടെ ആസൂത്രകൻ, നിർധനരുടെ വീട് വൈദ്യുതീകരണം, വീട് നിർമാണം എന്നിങ്ങനെ നിരവധി സേവന മേഖലകളിൽ ബാവയുടെ സാന്നിധ്യമുണ്ട്. 20 വർഷത്തോളമായി വൈദ്യുതി ലഭിക്കാതിരുന്ന ഒരു കുടുംബത്തിന് ബാവയുടെ നേതൃത്വത്തിൽ ഒറ്റ ദിവസംകൊണ്ട് വൈദ്യുതി എത്തിച്ചിരുന്നു. നിരവധി പാവപ്പെട്ട വീടുകളിൽ വൈദ്യുതി എത്തിക്കാൻ ബാവ മുൻകെയെടുത്തിട്ടുണ്ട്. മാടമ്പി പദ്ധതി, മാട്ടുമുറി പദ്ധതി തുടങ്ങിയ കുടിവെള്ള പദ്ധതികൾക്ക് ചുക്കാൻ പിടിച്ചത്​ ബാവയാണ്. കൊടിയത്തൂർ പഞ്ചായത്ത് ടീം വെൽഫെയർ ക്യാപ്റ്റൻകൂടിയാണ് ബാവ. കോവിഡ് രോഗികളുടെ ഖബറടക്കമടക്കമുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ഈ ഗോതമ്പറോഡ് സ്വദേശി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.