കാലിക്കറ്റ് സർവകലാശാല അത്​ലറ്റിക്​ മീറ്റ്: ഇന്ന് ട്രാക്കുണരും

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അത്​ലറ്റിക്​ മീറ്റിലെ ട്രാക്ക്, ഫീൽഡ് ഇനങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. വൈകീട്ട് 3.30ന്​ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പതാക ഉയർത്തും. കോവിഡ്​ പശ്ചാത്തലത്തിൽ ഹീറ്റ്സ് ഒഴിവാക്കി എല്ലാ ഇനങ്ങളുടെയും ഫൈനൽ മാത്രമാണ് നടത്തുക. പുരുഷ-വനിത വിഭാഗങ്ങളിലായി 5000 മീറ്റർ, ഹാമർത്രോ, ഷോട്ട്പുട്ട്​, ട്രിപ്ൾ ജംപ്​, ഹൈജംപ്​ ഇനങ്ങളാണ്​ നടക്കുക. ട്രാൻസ്ജെൻഡറുകൾക്കായുള്ള ഷോട്ട്പുട്ടിലും ഫൈനൽ നടക്കും. എല്ലാ മത്സരാർഥികളും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.