അഖിലേന്ത്യാതല സംവാദം സമാപിച്ചു

അഖിലേന്ത്യാതല സംവാദം സമാപിച്ചുഫറോക്ക്: ഫാറൂഖ് കോളജ് എൻ.എസ്.എസ് ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് അഖിലേന്ത്യാ ഓൺലൈൻ സംവാദം സംഘടിപ്പിച്ചു. നാല് ഘട്ടങ്ങളിലായി നടന്ന സംവാദത്തിൽ രാജ്യത്തെ വിവിധ സർവകലാശാലകളിൽനിന്നും കോളജുകളിൽനിന്നും വിദ്യാർഥികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം മുഹമ്മദ് മുബീൻ (ഡൽഹി യൂനിവേഴ്സിറ്റി), അലൻ നീരജ് എസ്.ആർ (വടകര എസ്.എൻ കോളജ്) എന്നിവർ പങ്കിട്ടു. രണ്ടാം സ്ഥാനം ജീവിത ജ്യോതി ബാബു (പ്രൊവിഡൻസ് കോളജ്, കോഴിക്കോട്), മൂന്നാം സ്ഥാനം അശ്വിൻ വെണ്ണാത്തൊടി (മഹാരാജാസ് കോളജ്, എറണാകുളം) എന്നിവർ നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.