പി.വി. ശങ്കരനാരായണനെ അനുസ്​മരിച്ചു

പി.വി. ശങ്കരനാരായണനെ അനുസ്​മരിച്ചു കോഴി​േകാട്​: കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി ദേശീയ വൈസ് പ്രസിഡൻറും മേയറും എം.എൽ.എയുമായ പി.വി. ശങ്കരനാരായണൻ തൊഴിലാളി പ്രവർത്തകർക്ക് എന്നും മാതൃകയാണെന്ന്​ 25ാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസരണസമിതി നടത്തിയ യോഗം അഭിപ്രായപ്പെട്ടു. ഡി.സി.സി പ്രസിഡൻറ്​ യു. രാജീവൻ ഉദ്​ഘാടനം ചെയ്തു. സമിതി സെക്രട്ടറി അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെ​​്രകട്ടറി അഡ്വ. കെ. പ്രവീൺ കുമാർ, വക്താവ് കെ.സി. അബു, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്​ കെ. രാജീവ്, ഡി.സി.സി ജനറൽ സെകട്ടറിമാരായ പി.എം. അബ്​ദുറഹിമാൻ, എൻ. ഷെറിൽ ബാബു, ഐ.എൻ.ടി.യു.സി നേതാക്കളായ കെ. അനന്തൻ നായർ, എം.ടി. സേതുമാധവൻ, എം.പി. രാമകൃഷ്ണൻ, എം. സതീശൻ എന്നിവർ സംസാരിച്ചു. പി.വി. കിശോർ സ്വാഗതവും പി.എം. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.