കേന്ദ്ര സഹകരണ വകുപ്പ് രൂപവത്കരണം ഫെഡറൽ തത്ത്വങ്ങൾക്ക് എതിരെന്ന്

കേന്ദ്ര സഹകരണ വകുപ്പ് രൂപവത്കരണം ഫെഡറൽ തത്ത്വങ്ങൾക്ക് എതിരെന്ന് പടംjanda del s.jpg ജനതാദൾ (എസ് ) തുറയൂർ പഞ്ചായത്ത് കൺവൻഷൻ ജില്ല പ്രസിഡൻറ്​ കെ.ലോഹ്യ ഉദ്ഘാടനം ചെയ്യുന്നു പയ്യോളി: സഹകരണ മേഖലയിൽ കേന്ദ്രത്തിൽ വകുപ്പ് രൂപവത്കരിച്ച് കടന്നുകയറുക വഴി ഫെഡറൽ തത്ത്വങ്ങളെ പോലും വെല്ലുവിളിക്കുകയാണ് കേന്ദ്ര സർക്കാറെന്ന് ജനതാദൾ (എസ്) ജില്ല പ്രസിഡൻറ്​ കെ.ലോഹ്യ അഭിപ്രായപ്പെട്ടു. ജനതാദൾ (സെക്കുലർ) തുറയൂർ പഞ്ചായത്ത് കൺവൻഷൻ പയ്യോളി അങ്ങാടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനിവാസൻ കൊടക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി റഷീദ് മുയിപ്പോത്ത്, ദേവരാജ് തിക്കോടി എന്നിവർ സംസാരിച്ചു. പാർട്ടിയിലേക്ക് കടന്നുവന്ന എൽ.ജെ.ഡി നേതാവും എച്ച്.എം.എസ് ജില്ല കമ്മറ്റിയംഗവുമായ ലക്ഷ്​മണൻ കുറുക്കൻ കുന്നുമ്മൽ, യുവ ജനതാദൾ മുൻമണ്ഡലം സെക്രട്ടറി വിജീഷ് ഈളുവയൽ, കരീം പുതുപ്പാടി, എൽ.ജെ.ഡി വാർഡ് സെക്രട്ടറിയായിരുന്ന ഷംസീർ പാറപ്പുറത്ത് തുടങ്ങിയവരെ ജില്ല പ്രസിഡൻറ്​ പാർട്ടി പതാക നൽകി സ്വീകരിച്ചു. ഭാരവാഹികൾ: പ്രവീൺ മുണ്ടാളി (പ്രസി), വിജീഷ് ഈളു വയൽ (സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.