കണ്ണൂര്‍ സര്‍വകലാശാല എൻ.എസ്​.എസ്​ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു

കണ്ണൂര്‍: കണ്ണൂർ സർവകലാശാല 2020-21 അധ്യയന വര്‍ഷത്തെ നാഷനൽ സര്‍വിസ് സ്​കീം (എൻ.എസ്.എസ്) പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച യൂനിറ്റുകളായി നിര്‍മലഗിരി കോളജ് കൂത്തുപറമ്പ്, നെഹ്റു ആർട്​സ്​ ആൻഡ് സയൻസ് കോളജ് കാഞ്ഞങ്ങാട്, നവജ്യോതി കോളജ് ചെറുപുഴ എന്നിവയെ തിരഞ്ഞെടുത്തു. മികച്ച പ്രോഗ്രാം ഓഫിസര്‍മാരായി ഡോ. ദീപമോൾ മാത്യു (നിര്‍മലഗിരി), വി. വിജയകുമാര്‍ (നെഹ്റു ആർട്​സ്​ ആൻഡ് സയൻസ് കോളജ്), സ്​റ്റെനിൽ ജോര്‍ജ് (നവജ്യോതി) എന്നിവരെയും തിരഞ്ഞെടുത്തു. മികച്ച വളൻറിയര്‍മാരായി പെൺകുട്ടികളുടെ വിഭാഗത്തിൽ എൻ.ബി. തീര്‍ഥ (മഹാത്മാഗാന്ധി കോളജ്, ഇരിട്ടി), എം.കെ. ഗോപിക (കെ.എം.എം ഗവ. വനിത കോളജ്), കെ. അനഘ (ഗവ. കോളജ്, കാസര്‍കോട്), ആൺകുട്ടികളുടെ വിഭാഗത്തിൽ പി. ആകാശ് (ഗവ. കോളജ്, കാസര്‍കോട്), എസ്​. ആകാശ് (പി.ആര്‍.എൻ.എസ്.എസ് കോളജ്, മട്ടന്നൂര്‍), പി.എം. ആദര്‍ശ് (കോ ഓപറേറ്റിവ് ആര്‍ട്​സ്​ ആൻഡ് സയൻസ് കോളജ്, മാടായി) എന്നിവരെയും തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.