പണിതീരാത്ത റോഡ് സന്ദർശിച്ച് മന്ത്രി

പണിതീരാത്ത റോഡ് സന്ദർശിച്ച് മന്ത്രി photo: KPBA 202 പേരാമ്പ്ര-ചെമ്പ്ര റോഡ് മന്ത്രി സന്ദർശിക്കുന്നുപേരാമ്പ്ര: പ്രവൃത്തി മന്ദഗതിയിൽ നടക്കുന്ന റോഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു. പേരാമ്പ്ര - ചെമ്പ്ര റോഡും പേരാമ്പ്ര - പൈതോത്ത് റോഡുമാണ് മന്ത്രി ചൊവ്വാഴ്​ച സന്ദർശിച്ചത്. ഇരു റോഡുകളുടേയും പ്രവൃത്തി ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്. ചെമ്പ്ര റോഡിൽനിന്നുതന്നെ മന്ത്രി കരാറുകാരനെ വിളിച്ച് പ്രവൃത്തി ഉടൻ പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടു. സന്ദർശനവിവരം അറിഞ്ഞിട്ടും കരാറുകാരൻ സ്ഥലത്ത് ഇല്ലാത്തത് മന്ത്രി ചോദ്യംചെയ്തു. ഡിസംബർ ആറിനകം പ്രവൃത്തി തീർക്കുമെന്ന് കരാറുകാരൻ ഉറപ്പുനൽകി. സെപ്റ്റംബർ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താൻ എത്തുമെന്നും മന്ത്രി പറഞ്ഞു. നിത്യേന അഞ്ചും ആറും ജോലിക്കാരെ വെച്ച് പ്രവൃത്തി നടത്തുന്നതുകൊണ്ടാണ് കാലതാമസം വരുന്നതെന്ന് നാട്ടുകാർ മന്ത്രിയെ ധരിപ്പിച്ചു. പൈതോത്ത് റോഡ് പ്രവൃത്തി വേഗത്തിലാക്കാനും മന്ത്രി കരാറുകാരന് നിർദശം നൽകി. ഈ റോഡി​ൻെറ പ്രവൃത്തി തുടങ്ങിയിട്ട് ഒരുവർഷം കഴിഞ്ഞിട്ടുണ്ട്. ടി.പി. രാമകൃഷ്ണൻ എം.എൽ.എയും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.