കരാറിൽ അഴിമതി: യുവമോർച്ച കെ.എസ്.ആർ.ടി.സി ടെർമിനൽ വളയും

കരാറിൽ അഴിമതി: യുവമോർച്ച കെ.എസ്.ആർ.ടി.സി ടെർമിനൽ വളയും കോഴിക്കോട്​: കെ.എസ്​.ആർ.ടി.സി സമുച്ചയം 30 വർഷത്തേക്ക് സ്വകാര്യ സ്ഥാപനമായ ആലിഫ് ബിൽഡേഴ്സിന് നടത്തിപ്പിന് കൊടുത്തതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ്​​ അഡ്വ. വി.കെ. സജീവൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സ്ക്വയർ ഫീറ്റിന് 150 രൂപ വരെ വാടക നിലനിൽക്കുന്ന നഗരത്തിലെ കണ്ണായ സ്ഥലമാണിത്​. ചതുരശ്ര അടിക്ക് 10 രൂപ നിരക്കിൽ അതും 30 വർഷത്തേക്ക് ഒരുശതമാനം പോലും വർധനവില്ലാതെ നടത്തിപ്പിന് കരാർ കൊടുക്കുമ്പോൾ ഭീമമായ നഷ്​ടമാണ് ഉണ്ടാകുന്നത്. കരാർ റദ്ദാക്കി സർക്കാർ ഓപ്പൺ ടെൻഡർ വിളിക്കണമെന്നും സജീവൻ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് യുവമോർച്ച ജൂലൈ 22ന് കെ.എസ്​.ആർ.ടി.സി വളയൽ സമരം നടത്തുമെന്നും അറിയിച്ചു. വാർത്തസമ്മേളനത്തിൽ ബി.ജെ.പി ജില്ല ഉപാധ്യക്ഷൻ ബി.കെ. പ്രേമൻ, ജില്ല സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, യുവമോർച്ച ജില്ല പ്രസിഡൻറ് ടി. റെനീഷ് എന്നിവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.