കേരള പ്രവാസി സംഘം പ്രതിഷേധ ധർണ

തിരുവള്ളൂർ: വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രവിലക്കിന് പരിഹാരം കാണുക, കോവാക്​സിന്​ അന്തർദേശീയ അംഗീകാരം നൽകുക, കേന്ദ്ര സർക്കാറി​ൻെറ ആകാശക്കൊള്ള അവസാനിപ്പിക്കുക, തട്ടിപ്പുകാരായ റിക്രൂട്ട്​മൻെറ്​ ഏജൻസികൾക്ക് കൂച്ചുവിലങ്ങിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തിരുവള്ളൂർ മേഖല കമ്മിറ്റി പോസ്​റ്റ്​ ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. പ്രവാസി വെൽ​െഫയർ ബോർഡ് ഡയറക്​ടർ കെ.കെ. ശങ്കരൻ ഉദ്​ഘാടനം ചെയ്തു. എം.സി. പ്രേമചന്ദ്രൻ, സി.എം. സത്യൻ, പി.പി. നാരായണൻ, ബാബു മാതാണ്ടി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.