ഡിജിറ്റൽ പഠനോപകരണ വിതരണം

വള്ളിയാട്: മുഴുവൻ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠനത്തിനു സൗകര്യമൊരുക്കാൻ വള്ളിയാട് എം.എൽ.പി സ്​കൂളിൽ ആരംഭിച്ച 'കരുതൽ സ്​പർശം' പദ്ധതി തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ്​ സബിത മണക്കുനി ഉദ്ഘാടനം ചെയ്​തു. പൂർവ വിദ്യാർഥി ടി.കെ. അഹമദ് നൽകിയ ഡിജിറ്റൽ പഠനോപകരണം പഞ്ചായത്ത് പ്രസിഡൻറ്​ പ്രധാനാധ്യാപിക ജസ്‌നക്ക്‌ കൈമാറി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. അബ്​ദുറഹ്മാൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡൻറ്​ കോട്ടയിൽ ഇബ്രാഹിം, മുൻ പ്രധാനാധ്യാപകൻ ചൂണ്ടുവനാണ്ടി മൊയ്‌തീൻ മാസ്​റ്റർ, മുഹമ്മദ്‌ ഫാരിസ്, അധ്യാപികമാരായ ഷംന, ആബിദ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.