രാജ്യരക്ഷക്ക്​ മോദി നയം മാറണം

തിരുവള്ളൂർ: ലക്ഷദ്വീപിലെ രാഷ്​ട്രീയ അധിനിവേശവും ഇന്ധനവില വർധനവിലൂടെയുള്ള പകൽക്കൊള്ളയും ഉൾപ്പെടെ ജനജീവിതം ദുസ്സഹമാക്കുന്ന മോദി നയങ്ങൾക്കെതിരെ തിരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി 'സമര സൂചന' സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പർ അച്യുതൻ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു. ആർ. രാമകൃഷ്​ണൻ അധ്യക്ഷത വഹിച്ചു. വി.പി. കുമാരൻ മാസ്​റ്റർ, എ.കെ. അബ്​ദുല്ല, മനോജ് തുരുത്തി, രമേശ്​ നൊച്ചാട്, ശ്രീജിത്ത് എടത്തട്ട, സി.കെ. അവിനാഷ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.