കോവിഡ് രൂക്ഷമായ പ്രദേശങ്ങളിൽ ലോക്ഡൗണ്‍ ഇളവുകള്‍ ബാധകമല്ല

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് പ്രാബല്യത്തില്‍ വരുന്ന ലോക്ഡൗണ്‍ ഇളവുകള്‍ കോവിഡ് വ്യാപനം രൂക്ഷമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. ചെങ്ങോട്ടുകാവ്, കടലുണ്ടി, തിക്കോടി, തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തുകളിലും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലും നിയന്ത്രണം തുടരും. ഇവിടങ്ങളിൽ ഹോട്ടലുകള്‍, റസ്‌റ്റാറൻറുകള്‍, പലചരക്കു കടകള്‍, പൊതുവിതരണകേന്ദ്രങ്ങള്‍, ആശുപത്രികള്‍, ആരോഗ്യപരിപാലനകേന്ദ്രങ്ങള്‍, ഫാര്‍മസികള്‍ എന്നിവയൊഴികെയുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നു മണി വരെയാണ് പ്രവര്‍ത്തന സമയം. ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കാം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ യാത്രകളും അനുവദിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.