ക്രസൻറ് ഹൈസ്കൂളിൽ ഗാഡ്ജറ്റ് ചലഞ്ച്

ക്രസൻറ് ഹൈസ്കൂളിൽ ഗാഡ്ജറ്റ് ചലഞ്ച്​phone33.jpg പൂർവവിദ്യാർഥികൾ നൽകിയ ഫോൺ ഹെഡ്മാസ്​റ്റർ സി.കെ. മൊയ്തു സ്വീകരിക്കുന്നു പടം : വാണിമേൽ: ക്രസൻറ് ഹൈസ്കൂളിലെ വിദ്യാർഥിക്ക് പൂർവവിദ്യാർഥികളുടെ വക ഫോൺ. 2005 ബാച്ചിലെപൂർവവിദ്യാർഥികളാണ് സ്കൂളിൽ നടന്നുവരുന്ന ഗാഡ്ജറ്റ് ചലഞ്ചിൽ പങ്കാളികളായത്. ഓൺലൈൻ ക്ലാസ് കേൾക്കാൻ സംവിധാനങ്ങളില്ലാത്ത മുഴുവൻ കുട്ടികൾക്കും ഗാഡ്ജറ്റ് ചലഞ്ച് വഴി സഹായമെത്തിക്കാൻ പദ്ധതി തയാറാക്കിയതായി ഹെഡ്മാസ്​റ്റർ സി.കെ. മൊയ്തുവും ഗാഡ്ജറ്റ് ചലഞ്ച് നോഡൽ ഓഫിസർ എം.പി. അഷ്റഫും പറഞ്ഞു. ബാച്ചിനെ പ്രതിനിധാനംചെയ്​ത്​ ഒ.പി. മുഹമ്മദ് മാസ്​റ്റർ, റിയാസ് ഓത്തിയിൽ, കെ.കെ. അബ്​ദുല്ല, സി.പി. മുബീന, ഇസ്ഹാഖ് വാണിമേൽ എന്നിവർ സംബന്ധിച്ചു.ഹെഡ്മാസ്​റ്റർ സി.കെ. മൊയ്തു ഉപകരണം ഏറ്റുവാങ്ങി. ഹൈറുന്നിസ ടീച്ചർ, അഷ്റഫ് പടയൻ, റഷീദ് കോടിയുറ, ഹാജറ ടീച്ചർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.