ക്വാറികളു​െട അകലം: കേസിൽ കക്ഷിചേർന്ന്​ നദീസംരക്ഷണ സമിതി

കോഴിക്കോട്​: കേരളത്തിൽ പാറമടകൾക്ക് ജനവാസ കേന്ദ്രങ്ങളിൽ നിന്നുള്ള ദൂരപരിധി 200 മീറ്ററാക്കി വർധിപ്പിച്ച ഗ്രീൻ ​ൈട്രബ്യൂണൽ നടപടിക്കെതിരെ ക്വാറി ഉടമകൾ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ കേരള നദീസംരക്ഷന സമിതി കക്ഷിചേർന്നു. അകലം 50 മീറ്ററായി കേരള സർക്കാർ കുറച്ചതാണ്​ ഗ്രീൻ ​ൈട്രബ്യൂണൽ തിരുത്തിയത്​. ക്വാറി ഉടമകളും സർക്കാറും ഹൈകോടതിയെ സമീപിച്ചെങ്കിലും ഗ്രീൻ ​ൈട്രബ്യൂണലി​‍ൻെറ വിധി റദ്ദാക്കിയിരുന്നില്ല. തുടർന്നാണ്​ ക്വാറി ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചത്​. ഹൈകോടതിയിൽ പാറമടക്കാർക്കൊപ്പം നിന്ന സർക്കാർ, പ്രകൃതി സംരക്ഷണം മറന്നതു കൊണ്ടാണ് കേരള നദീസംരക്ഷണ സമിതിക്ക് സുപ്രീംകോടതിയിൽ ഹരജി നൽകേണ്ടിവന്നതെന്ന് നദീസംരക്ഷന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. രാജൻ പറഞ്ഞു. ഈ മാസം 29നാണ്​ സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.