ഒാടങ്കാട് ആദിവാസി കോളനി ട്രൈബൽ ഒാഫിസർ സന്ദർശിച്ചു

കുറ്റ്യാടി: ഒാടങ്കാട് ആദിവാസി കോളിനി വാസികളുടെ ദുരിതകഥ േകട്ട് ട്രൈബൽ എക്​സ്​റ്റൻഷൻ ഒാഫിസർ ബുധനാഴ്ച കോളനി സന്ദർശിച്ചു. ചോർന്നൊലിക്കുന്ന കൂരകളിൽ വേദന തിന്നു കഴിയുന്ന ഇവരെകുറിച്ച് മാധ്യമം തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. എസ്.ടി പ്രമോട്ടർ ബിജുവിനൊപ്പം എത്തിയ ട്രൈബൽ ഓഫിസർ സലീഷ് വീടുകൾ പരിശോധിച്ചു. സ്കൂൾ വിദ്യാർഥികളായ ആറ് മക്കളുള്ള രാജുവിൻെറ വീട് വയറിങ് നടത്തി വൈദ്യുതി കണക്​ഷൻ ലഭ്യമാക്കി അവിടെ കുട്ടികൾക്ക് ക്ലാസുകൾ കാണാൻ ടി.വി സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു വീട്ടുകാർക്ക് റേഷൻകാർഡുകൾ ഉടൻ ലഭ്യമാക്കും. ഇവരുടെ ആധാർ നമ്പർ കാർഡുമായി ലിങ്ക് ചെയ്യുന്ന പ്രവൃത്തി നടത്താൻ കഴിയാത്തതാണ് കാർഡ് കിട്ടാൻ തടസ്സം. അക്ഷയ കേന്ദ്രം തുറന്നാലുടൻ വടകര താലൂക്ക് സ​ൈപ്ല ഒാഫിസിൽ നിന്ന് ഇവ ലഭ്യമാക്കുന്നതാണ്. തൊഴിലുറപ്പ് ജോലിക്കിടെ കാലുെപാട്ടിയ വീട്ടുകാരൻ വിനോദന് സ്കാനിങ് നടത്താൻ തുക അനുവദിക്കുമെന്നും പറഞ്ഞു. മാധ്യമം വാർത്ത കണ്ട് കുറ്റ്യാടിയിലെ ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകർ കോളനിയിൽ അറ്റകുറ്റപ്പണി നടത്തുകയും ചോർച്ച മാറ്റാൻ ഷീറ്റിടുകയും ചെയ്തിരുന്നു. വെൽഫെയർ പാർട്ടി ഭക്ഷ്യകിറ്റുകൾ വിതരണം നടത്തി. ട്രൈബൽ വകുപ്പിൻെറ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിന് പഞ്ചായത്തിലെ ചീത്തപ്പാട്ട് ആനക്കുളത്ത് പട്ടികജാതി വികസന വകുപ്പ് വാങ്ങിയ രണ്ടര ഏക്കർ സ്ഥലത്ത് വീടുവെക്കാൻ നിർമിതി കേന്ദ്രക്ക് ടെൻഡർ നൽകിയിട്ടുണ്ട്​. അവിേടക്ക് പണിസാധനങ്ങൾ എത്തിക്കാൻ റോഡില്ലാത്തതാണ് തടസ്സം. റോഡ് കാവിലുമ്പാറ പഞ്ചായത്താണ് നിർമിക്കേണ്ടത്. തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി കോൺക്രീറ്റ് റോഡ് നിർമിക്കുമെന്ന് അറിയിച്ചതായി പ്രമോട്ടർ ബിജു പറഞ്ഞു. ഇരുപത് സൻെറ് വീതം സ്ഥലത്ത് ആകെ പത്തു വീടുകളാണ് നിർമിക്കുക. ബാക്കി സ്ഥലത്ത് സാംസ്കാരിക കേന്ദ്രം, പൊതു കിണർ, ശ്​മശാനം എന്നിവ ഒരുക്കും. സ്ഥലം വാങ്ങിയതടക്കം രണ്ടു കോടി രൂപയുടെ പദ്ധതിയാണിത്. കൂടാെത, സമീപ പ്രദേശമായ പട്യാട്ട് ആദിവാസി കോളനിയും ട്രൈബൽ വികസന ഒാഫിസർ സന്ദർശിച്ചു. നാലു കൂരകളാണ് അവിടെയുള്ളത്. ഒരു വീട്ടിൽ നാലുവരെ കുടുംബങ്ങൾ പാർക്കുന്നതായി പ്രമോട്ടർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.