ചെമ്പ്ര റോഡിലെ അപകടക്കുഴികൾ നികത്തിത്തുടങ്ങി

ചെമ്പ്ര റോഡിലെ അപകടക്കുഴികൾ നികത്തിത്തുടങ്ങി പടം : KPBA 103 നിത്യേന അപകടങ്ങൾ നടക്കുന്ന പേരാമ്പ്ര– ചെമ്പ്ര റോഡിൽ കുഴികളടക്കുന്നുപേരാമ്പ്ര: ചെമ്പ്ര റോഡിലെ അപകടക്കുഴികൾ നികത്തിത്തുടങ്ങി. റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് താൽക്കാലികമായി അടക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. റോഡി​ൻെറ ശോച്യാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസം പാണ്ടിക്കോട് സ്വദേശിയായ പൊലീസ് ഓഫിസർ ബൈക്കുമായി കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. കൈക്കും കാലിനും സാരമായി പരിക്കേറ്റ ഇദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്. ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ മഴക്ക് മുമ്പ് അടക്കാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശവുമുണ്ട്. പേരാമ്പ്ര പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ചെമ്പ്ര റോഡി​ൻെറ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന് നൽകിയ നിർദേശപ്രകാരമാണ് കുഴികൾ അടക്കുന്നത്. പേരാമ്പ്ര മേഖലയിൽ മുഴുവൻ റോഡുകളിലും കുഴികൾ അടക്കുന്ന പ്രവൃത്തിയും ഓടകൾ വൃത്തിയാക്കുന്ന പ്രവൃത്തിയും ആരംഭിച്ചതായി അസി. എൻജിനീയർ റോഡ്സ് ഇ.എ. യൂസഫ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.