താലൂക്ക് ആശുപത്രി നവീകരണത്തിന് ഒരു കോടി ഒമ്പതു ലക്ഷം

നാദാപുരം: ഗവൺമൻെറ് താലൂക്ക് ആശുപത്രി ഒ.പി നവീകരണത്തിന് ആരോഗ്യ വകുപ്പ് ഒരു കോടി ഒമ്പതു ലക്ഷം രൂപ അനുവദിച്ചു. ഇ.കെ. വിജയൻ എം.എൽ.എ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. പ്രവൃത്തി ആരംഭിക്കുന്നതിന് ആവശ്യമായ നടപടി ഉടൻ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. നേരത്തേ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഒ.പി അടുത്തിടെ പുതിയ ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽ 15 യൂനിറ്റ് ഡയാലിസിസ് സൻെററി​ൻെറ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പഴയ ഒ.പി ബ്ലോക്ക് കെട്ടിടമാണ് ഡയാലിസിസ് സൻെററാക്കി മാറ്റുന്നത്. ഓക്സിജൻ കോൺസൻററേറ്റർ സൗകര്യത്തോടു കൂടിയ അത്യാഹിത വിഭാഗം, ശസ്ത്രക്രിയ സംവിധാനമടങ്ങിയ അസ്ഥിരോഗ വിഭാഗം, ജനറൽസർജറി എന്നിവയും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രസവശുശ്രുഷക്കുള്ള ശസ്ത്രക്രിയ വിഭാഗം ആശുപത്രിയിൽ സജ്ജമായിട്ട് വർഷങ്ങളായി. എന്നാൽ, തസ്തിക ഒഴിഞ്ഞുകിടക്കുന്നത് പ്രവർത്തനത്തിന് തടസ്സംനിൽക്കുകയാണ്. ഗൈനക്കോളജി വിഭാഗത്തിൽ അടുത്തിടെ നിയമിച്ച വനിതാ ഡോക്ടർ വടകരയിലേക്ക് സ്ഥലം മാറിപ്പോവുകയായിരുന്നു. മലയോര മേഖലയിലെ ആറു പഞ്ചായത്തിലെ സാധാരണക്കാരായ രോഗികൾക്ക് ആശ്രയമായ ആശുപത്രിയിൽ വികസനം പൂർത്തിയാകുന്നതോടെ ആധുനിക നിലവാരത്തിലേക്ക് ഉയരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.