************************ടാക്സി ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച നിലയിൽ

ടാക്സി ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച നിലയിൽ നീലേശ്വരം: നീലേശ്വരത്തെ ടാക്സി ഡ്രൈവർ കിഴക്കൻ കൊഴുവലിലെ പി.യു. കുഞ്ഞമ്പു നായരെ (60) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബി.എം.എസ് പ്രവർത്തകനാണ്. വീടിനു സമീപം കിഴക്കംകൊഴുവൽ വളവിൽ കണ്ണൂർ-യശ്വന്ത്​പുർ എക്സ്പ്രസ് തട്ടിയായിരുന്നു അപകടം. ഭാര്യ: ഗീത. മക്കൾ: വിപിൻ (സിവിൽ പൊലീസ്, കാഞ്ഞങ്ങാട്). വിനീത. മരുമക്കൾ: ജയകുമാർ, ശ്വേത. സഹോദരങ്ങൾ: പി.യു. കുഞ്ഞികൃഷ്ണൻ നായർ, വിജയകുമാർ (ബി.ജെ.പി തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡൻറ്​), വേണുഗോപാൽ (എൻ.എസ്.സി ബാങ്ക്, നീലേശ്വരം). kunjambu nair -vijayan sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.