പേര്​ 'നൈറ്റ് ഔട്ട്'; ലക്ഷ്യം മോഷണം കുട്ടിക്കള്ളന്മാർ കുടുങ്ങി

കോഴിക്കോട്: ജില്ലയുടെ വിവിധഭാഗങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തിയ കുട്ടികൾ ഉൾപ്പെട്ട മോഷണസംഘത്തെ സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ പൊലീസും ചേർന്ന് പിടികൂടി. കക്കോടി മക്കട യോഗിമഠത്തിൽ ജിഷ്ണു (18), മക്കട ബദിരൂർ ചെമ്പോളി പറമ്പിൽ ധ്രുവൻ (19) എന്നിവരെയാണ് പിടികൂടിയത്. നഗരവാസികളായ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിളിച്ചുവരുത്തി തുടർനടപടി സ്വീകരിച്ചു. നഗരത്തിൽ ഈയിടെ നടന്ന ഭൂരിഭാഗം മോഷണ കേസുകളിലും കുട്ടികളുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ പ്രത്യേക നിരീക്ഷണത്തിന്​ സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് സിറ്റി ക്രൈം സ്ക്വാഡിന് പ്രത്യേക നിർദേശം നൽകിയിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ഇവരിൽനിന്ന്​ ലഭിച്ചത്. ചേവായൂർ പൊലീസ് സ്​റ്റേഷൻ പരിധിയിൽനിന്ന്​ മോഷ്​ടിച്ച ആക്ടിവ സ്കൂട്ടറും മാവൂർ സ്​റ്റേഷൻ പരിധിയിൽ മോഷ്​ടിച്ച ആക്ടിവ സ്കൂട്ടർ, നടക്കാവ് പരിധിയിൽ മോഷ്​ടിച്ച ഡിസ്കവർ ബൈക്ക്​, കൊയിലാണ്ടിയിൽ മോഷ്​ടിച്ച പൾസർ, മലപ്പുറം തേഞ്ഞിപ്പാലത്തുനിന്ന്​ മോഷ്​ടിച്ച ആക്സസ് സ്കൂട്ടർ​ എന്നിവ പൊലീസ് കണ്ടെടുത്തു. പുല്ലാളൂരിലെ മൊബൈൽ ഷോപ്പിൽനിന്നു മോഷ്​ടിച്ച മൊബൈൽ ഫോണുകൾ, ഭട്ട് റോഡിലെ പലചരക്ക് കടയിലെ മോഷണം കുന്ദമംഗലത്തുള്ള ഗാലക്സി ഗ്ലാസ് ഷോപ്പിൽനിന്നും വാച്ചുകളും കൂളിങ്​ ഗ്ലാസും എൻ.പി ചിക്കൻ സ്​റ്റാളിലെ മോഷണം, പടനിലത്തുള്ള ആരാമ്പ്രം മെഡിക്കൽ ഷോപ്പിലെ മോഷണം കുറ്റിക്കാട്ടൂരിലെ എം.എ ചിക്കൻ സ്​റ്റാളിലെ മോഷണം എന്നിവയെല്ലാം പ്രതികൾ സമ്മതിച്ചതായി പൊലീസ്​ പറഞ്ഞു. ബാലുശ്ശേരി ഭാഗത്തെ ഏട്ടോളം കടകൾ, കാക്കൂർ പൊലീസ് സ്​റ്റേഷൻ പരിധിയിലെ അമ്പലത്ത് കുളങ്ങര, കുമാരസ്വാമി എന്നിവിടങ്ങളിലെ 10​ കട, കുന്ദമംഗലം ചാത്തമംഗലം, കാരന്തൂർ ഭാഗങ്ങളിലെ 20​ കടകൾ, മാവൂർ, കുട്ടിക്കാട്ടൂർ, കായലം, പൂവാട്ടുപറമ്പ് ഭാഗങ്ങളിലെ പത്തോളം കടകൾ, പുതിയങ്ങാടി വെസ്​റ്റ്​ഹിൽ, കാരപ്പറമ്പ് ഭാഗങ്ങളിൽ 13​ കടകൾ, അത്തോളി, പറമ്പത്ത് ഭാഗങ്ങളിലെ അഞ്ച്​ കടകൾ, തൊണ്ടയാട് പാലാഴി ഭാഗങ്ങളിലെ അഞ്ച്​ കടകൾ, കക്കോടി, ചെറുകുളം, മക്കട ഭാഗങ്ങളിലെ ഏഴ്​ കടകൾ ഉൾപ്പെടെ 80ലധികം മോഷണങ്ങൾക്ക് തുമ്പുണ്ടായതായി പൊലീസ് പറഞ്ഞു. ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണ്​ പ്രതികൾ. സുഹൃത്തുക്കളുടെ അടു​േത്തക്കെന്ന് പറഞ്ഞോ രക്ഷിതാക്കളെല്ലാം ഉറങ്ങിയശേഷമോ വീടുവിട്ട് പുറത്തിറങ്ങുകയാണ്​ സംഘത്തി​‍ൻെറ രീതി. 'നൈറ്റ് ഔട്ട്' എന്ന പേരിൽ ചുറ്റിക്കറങ്ങിയാണ്​ മോഷണം നടത്തുന്നത്​​. അർധരാത്രി ബൈക്കിൽ നാലുപേരുമായി ചെന്ന്​ വാഹനം മോഷ്​ടിച്ച് പിന്നീട് സമീപപ്രദേശങ്ങളിലെ കടകളിലും മറ്റും മോഷണം നടത്തുകയാണ്​ പതിവ്​. പിന്നീട് രക്ഷിതാക്കൾ അറിയാതെ വീട്ടിലെത്തി കിടന്നുറങ്ങും. മോഷണം നടത്തുന്ന വാഹനങ്ങളുടെ ബോഡി പാട്സും നമ്പർ പ്ലേറ്റും മാറ്റിയും വർക്ക്ഷോപ്പുകളുടെ സമീപം നിർത്തിയിട്ട വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അഴിച്ചെടുത്ത് മോഷണ വാഹനങ്ങൾക്ക് ഉപയോഗിച്ചുമാണ് മോഷണത്തിന്​ ഇറങ്ങുന്നത്. പൊലീസ് വാഹനം പരിശോധിച്ച് ഉടമയെ വിളിക്കുമ്പോഴാണ് മോഷ്​ടിച്ച വാഹനമാണെന്ന് അറിയുക. പ്രതികളുമായി കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്​റ്റൻറ് കമീഷണർ മുരളീധര‍​ൻെറ നേതൃത്വത്തിൽ ചേവായൂർ ഇൻസ്പെക്ടർ വിജയകുമാരനും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് തെളിവെടുപ്പ് നടത്തി. കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമീഷണർ സ്വപ്നിൽ മഹാജ​‍ൻെറ നേതൃത്വത്തിൽ അന്വേഷണ സംഘത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, എം. ഷാലു, ഹാദിൽ കുന്നുമ്മൽ, പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമ്മണ്ണ, എ.വി. സുമേഷ്, ചേവായൂർ പൊലീസ് സ്​റ്റേഷനിലെ സബ്​ ഇൻസ്പെക്ടർ അനീഷ്, സീനിയർ സി.പി.ഒമാരായ റിജേഷ് പ്രമോദ്, രാജീവ് കുമാർ പാലത്ത്, സി.പി.ഒ പ്രസീദ്, ശ്രീരാഗ് എന്നിവരടങ്ങിയ സംഘമാണ്​ നടപടിയെടുത്തത്​. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു. രക്ഷിതാക്കൾ ശ്രദ്ധിക്കണം -പൊലീസ്​ കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ പൊലീസ് കേസെടുക്കില്ലെന്ന തെറ്റിദ്ധാരണ കൊണ്ടും ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനും രക്ഷിതാക്കളിൽനിന്ന്​ പണം ലഭിക്കാതെ വരുമ്പോഴുമാണ് മോഷണം നടത്തുന്നതെന്നും മക്കൾ എവിടെ പോകുന്നു, എന്തെല്ലാം ചെയ്യുന്നു എന്നുള്ള കാര്യത്തിൽ രക്ഷിതാക്കൾ സദാ ജാഗ്രത പാലിക്കണമെന്നും കോഴിക്കോട് സിറ്റി ഡി.സി.പി പറഞ്ഞു. ലഹരി ഉപയോഗവും മോഷണ പശ്ചാത്തലവുമുള്ള കുട്ടികളെ ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിൽ (സിറ്റി ക്രൈം സ്ക്വാഡ്) അറിയിക്കണമെന്നും പൊലീസ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.