കീഴ്​പയ്യൂർ മണപ്പുറം മുക്ക്-മുയിപ്പോത്ത് റോഡ് തകർന്നു

മേപ്പയൂർ: കീഴ്​പയ്യൂർ മണപ്പുറം മുക്ക് മുതൽ മുയിപ്പോത്ത് വരെയുള്ള രണ്ട് കിലോമീറ്റർ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. റോഡി​ൻെറ പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് ഇരുചക്രവാഹനങ്ങൾ അപകടപ്പെടുന്നത് പതിവായിരിക്കുകയാണ്. കാൽനടപോലും സാധ്യമല്ലാത്ത തരത്തിൽ ഗർത്തങ്ങളാണ് റോഡിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജനകീയ മുക്ക്-കീഴ്​പയ്യൂർ-മണപ്പുറം മുക്ക് റോഡ് അഞ്ചു വർഷം മുമ്പ് പ്രധാനമന്ത്രി ഗ്രാമ് സഡക് യോജന പ്രകാരം നിർമിച്ചതാണ്. മണപ്പുറം മുക്കിൽനിന്ന് മുയിപ്പോത്തുവരെയുള്ള രണ്ടു കിലോമീറ്റർ റോഡാണ് തകർന്നിരിക്കുന്നത്. റോഡി​ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ജനതാദൾ-എസ് കീഴ്​പയ്യൂർ യൂനിറ്റ് കൺ​െവൻഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പേരാമ്പ്ര എം.എൽ.എ ടി.പി. രാമകൃഷ്ണന് നിവേദനം നൽകാനും കൺ​െവൻഷൻ തീരുമാനിച്ചു. വി.പി. കുഞ്ഞബ്​ദുല്ല അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ. ലോഹ്യ കൺ​െവൻഷൻ ഉദ്ഘാടനം ചെയ്തു. എ.എം. അനീഷ്, എം. റൂബിനാസ്, ഷെറിൻ, കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.