വി.കെ.സിയുടെ ഭൂരിപക്ഷത്തെക്കാൾ ഇരട്ടിവോട്ടുകൾ റിയാസിന്

ഫറോക്ക്: തെരഞ്ഞെടുപ്പുകളിൽ നാട്ടുകാരനായ വി.കെ.സി. മമ്മദ് കോയക്ക് ഇതര എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് ലഭിക്കുന്നതിനെക്കാൾ ഭൂരിപക്ഷം ലഭിച്ചിരുന്നത് തിരുത്തിക്കുറിച്ചിരിക്കുകയാണ് പി.എ. മുഹമ്മദ് റിയാസ്. ടി.കെ. ഹംസക്കും എളമരം കരീമിനുമൊക്കെ കിട്ടിയ ഭൂരിപക്ഷത്തെക്കാൾ കൂടുതൽ വി.കെ.സിക്ക് ബേപ്പൂർ മണ്ഡലത്തിൽ ലഭിച്ചിരുന്നു. ഇതിന് കാരണമായി പറഞ്ഞിരുന്നത് വ്യക്തിപരമായ വോട്ടുകളും മണ്ഡലക്കാരൻ എന്ന പരിവേഷവുമായിരുന്നു. ഇത്തവണവും നാട്ടുസംസാരം വി.കെ.സിയുടെ 2016ലെ 14,363 ഭൂരിപക്ഷം റിയാസ് മറികടക്കില്ല എന്നായിരുന്നു. എന്നാൽ, 30,000 വോട്ട് ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന റിയാസിൻെറ ഉറച്ച വിശ്വാസം ആയിരത്തിന് താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ 28,747 വോട്ടിന് വിജയിക്കുക മാത്രമല്ല, വി.കെ.സിയുടെ കഴിഞ്ഞ തവണത്തെ ലീഡി​ൻെറ ഇരട്ടി ഭൂരിപക്ഷത്തിന് റിയാസ് മിന്നും വിജയം കാഴ്ചവെച്ചിരിക്കുകയാണ്. എൽ.ഡി.എഫി​ൻെറ ചിട്ടയായ പ്രവർത്തനങ്ങളും സർക്കാറി​ൻെറ നേട്ടങ്ങളും യഥാസമയം വോട്ടർമാരിൽ എത്തിക്കാൻ കഴിഞ്ഞതാണ് വിജയരഹസ്യം. യു.ഡി.എഫ് പാളയത്തിൽ കാര്യമായി പ്രവർത്തിച്ചത് മുസ്​ലിം ലീഗാണ്. ലീഗിൽതന്നെ ചെറുവണ്ണൂർ - നല്ലളത്തും കടലുണ്ടിയിലും പ്രവർത്തകർ ചേരിതിരിഞ്ഞാണ് പ്രവർത്തിച്ചിരുന്നത്. ബേപ്പൂർ മണ്ഡലത്തിൽ കോൺഗ്രസി​​ൻെറ പ്രകടനം ദയനീയമായിരുന്നു. ലീഗി​​ൻെറ ശക്തികേന്ദ്രങ്ങളിലാണ് യു.ഡി.എഫി​​ൻെറ കാര്യമായ പ്രവർത്തനങ്ങൾ നടന്നത്. യു.ഡി.എഫിൽതന്നെ പലരും വൻ തോൽവി പ്രതീക്ഷിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.