മാങ്ങ പറിച്ചു കടത്തൽ: വിജിലൻസിന് പരാതി

ബേപ്പൂർ: റോഡരികിലെ മാവുകളിൽ നിന്ന് മാങ്ങ അനധികൃതമായി പറിച്ച് കടത്തുന്നതായി വിജിലൻസിൽ പരാതി.നടുവട്ടം, മാത്തോട്ടം ഭാഗങ്ങളിൽ റോഡി​‍ൻെറ ഇരുവശങ്ങളിലുമുള്ള മാവിലെ മാങ്ങകളാണ് വൻതോതിൽ പറിച്ചു കടത്തുന്നത്. മാത്തോട്ടത്തെ പൊതുപ്രവർത്തകൻ കെ. പി. സക്കീർഹുസൈൻ ഇതിനെതിരെ വിജിലൻസിലും പൊതുമരാമത്ത് വകുപ്പു വിഭാഗം അധികൃതർക്കും പരാതി നൽകി.റോഡരികിലെ വൃക്ഷങ്ങളിൽ നിന്ന് ഫലവർഗങ്ങൾ ശേഖരിക്കുന്നതിന് പരസ്യലേലത്തിലൂടെ അനുവാദം നൽകിയതി​‍ൻെറ വിശദാംശങ്ങൾ വ്യക്തമാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.വർഷങ്ങൾക്കു മുമ്പ് ലേലം വിളിച്ചെടുത്തപ്പോൾ ലഭിച്ച അനുമതി പത്രത്തി​‍ൻെറ മറവിൽ, തുടർച്ചയായി റോഡരികിലെ മാങ്ങകൾ പറിച്ച് കടത്താൻ ഉദ്യോഗസ്ഥരുടെ മൗനാനുവാദമുണ്ടെന്നാണ് ആക്ഷേപം.സർക്കാറിലേക്കുള്ള വരുമാനം ഇത്തരത്തിൽ കൊള്ളയടിക്കാൻ അനുവാദം നൽകുന്നവർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വിഷാംശങ്ങൾ ഒട്ടും ചേരാത്ത നാടൻ മാങ്ങക്ക് വിപണിയിൽ ആവശ്യക്കാർ ധാരാളമാണ്. പച്ചമാങ്ങ കിലോക്ക്​ 50 രൂപയും പാകമായതിന് 100 രൂപയുമാണ് ഇപ്പോഴത്തെ കമ്പോള വില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.