ഗെസ്​റ്റ്​ അധ്യാപക ഒഴിവ്

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജിൽ (2021-22 ) അധ്യയന വർഷത്തിൽ വിവിധ വകുപ്പുകളിൽ ഗെസ്​റ്റ്​ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി, ഇക്കണോമിക്സ്, ഹിന്ദി, ജർമൻ,സംസ്കൃതം, ബോട്ടണി, കോമേഴ്സ്, സ്​റ്റാറ്റിസ്​റ്റിക്​സ്​ എന്നീ വിഷയങ്ങളിലാണ്​ അപേക്ഷ ക്ഷണിച്ചത്​. അപേക്ഷകർ കോഴിക്കോട് ഉത്തര മേഖല കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്​റ്റർ ചെയ്തവർ ആയിരിക്കണം.നെറ്റ് യോഗ്യത ഉള്ളവർക്കും അധ്യാപനത്തിൽ പരിചയമുള്ളവർക്കും മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർഥികൾ www.mccclt.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 12-05-2021. വിശദ വിവരങ്ങൾക്ക് 0495 - 2762227 ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.