മുപ്പതിനായിരം ഡോസ് വാക്സിൻ കൂടി; രണ്ടാം ഡോസുകാർക്ക് മുൻഗണന

കോഴിക്കോട്: ജില്ലക്ക് 30,000 ഡോസ് വാക്സിൻകൂടി അനുവദിച്ചു. ചൊവ്വാഴ്ച രാത്രിയോടുകൂടി വാക്സിൻ എത്തിയെന്ന് വാക്സിനേഷൻ ഓഫിസർ ഡോ. മോഹൻദാസ് അറിയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വിതരണം ചെയ്ത 5000 ഡോസ് വാക്സിൻ മാത്രമായിരുന്നു ചൊവ്വാഴ്ച ജില്ലയിൽ ഉണ്ടായിരുന്നത്. അതിൽ മൂവായിരത്തോളം ഡോസ് വാക്സിൻ ഉപയോഗിച്ചു കഴിഞ്ഞു. നിലവിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നവർക്കാണ് മുൻഗണന നൽകുന്നത്. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും 80 ശതമാനം വാക്സിനും രണ്ടാം ഡോസുകാർക്കും ബാക്കി 20 ആദ്യ ഡോസുകാർക്കും നൽകാനാണ് നിർദേശമുള്ളത്. പുതുതായി വന്നതിലും രണ്ടാം ഡോസുകാർക്ക് തന്നെയാണ് മുൻഗണന നൽകുക. രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമില്ല. വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ ചെയ്തും ആശാവർക്കറുമായി ബന്ധപ്പെട്ടും വാക്സിൻ എടുക്കാം. പുതുതായെത്തിയ വാക്സിൻ ശരാശരി ഒരുദിവസം 5000 ഡോസ് എന്നതരത്തിൽ ഇതിൽ ഒരാഴ്ചയിലേക്കുള്ള സ്​റ്റോക്ക് ഉണ്ടാവും. രണ്ടാം ഡോസുകാർക്ക് മുൻഗണന നൽകുന്നതിനാൽതന്നെ ആദ്യ ഡോസ് വാക്സിൻ എടുക്കേണ്ടവർക്കായി ഓൺലൈൻ സൈറ്റിൽ സ്ലോട്ടുകൾ ഒന്നും തുറക്കുന്നില്ല. മേയ് ഒന്നു മുതൽ 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാമെന്ന് കേന്ദ്രസർക്കാർ നിർദേശം ഉണ്ടെങ്കിലും സംസ്ഥാനത്ത് നൽകാൻ തുടങ്ങിയിട്ടില്ല. bk-1,bk-2 കോവിഡ് ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്ന ആരോഗ്യ പ്രവർത്തകർ ചിത്രം: ബൈജു കൊടുവള്ളി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.