വടകര നഗരസഭയിൽ കോവിഡ്​ ചികിത്സ കേന്ദ്രം സജ്ജം

വടകര: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് വടകര നഗരസഭയിൽ എഫ്.എൽ.ടി.സി സജ്ജമായി. അറക്കിലാട് അമൃത വിദ്യാലയത്തിലാണ് സൻെറർ പ്രവർത്തിക്കുന്നത്. കലക്ടർ മെഡിക്കൽ ടീമിനെ നിയമിക്കുന്നമുറക്ക് എഫ്.എൽ.ടി.സി പ്രവർത്തനം തുടങ്ങും. കോവിഡ് രോഗവ്യാപനം രൂക്ഷമായ നഗരസഭ പരിധിയിൽ 774 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഒമ്പത്​ വാർഡുകൾ ക്രിട്ടിക്കൽ ക​െണ്ടയ്ൻമൻെറ് സോണായും 17 വാർഡുകൾ ക​െണ്ടയ്ൻമൻെറ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്. 47 വാർഡുകളിലും ആർ.ആർ.ടി പുനഃസംഘടിപ്പിച്ച് രോഗ പ്രതിരോധ പ്രവർത്തനമാണ് നഗരസഭയിൽ നടക്കുന്നത്. പൊതുജന ബോധവത്​കരണ ഭാഗമായി എല്ലാ ദിവസവും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മൻെറും നടന്നുവരുന്നുണ്ട്. ആശാ വർക്കർമാരുടെ നേതൃത്വത്തിൽ വാർഡ് തലങ്ങളിൽ വാക്സിൻ സ്വീകരിച്ചവരുടെ കണക്കെടുത്ത് രണ്ടാംഘട്ട വാക്സിനേഷന് ജില്ല ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം താഴെ അങ്ങാടി, കല്ലുനിര എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് ബാധിതർക്ക് ഐ.എം.എ മുഖേന കൗൺസിലിങ്ങും വിറ്റാമിൻ ഗുളികകൾ നഗരസഭ നേതൃത്വത്തിൽ വിതരണം ചെയ്യുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. നഗരസഭ തലത്തിൽ കോവിഡ് സെൽ രൂപവത്​കരിച്ച് പ്രവർത്തനം തുടങ്ങി. രോഗികളെ എഫ്.എൽ.ടി.സികളിൽ എത്തിക്കുന്നതിന് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.