ജില്ലക്ക്​ രണ്ട്​ വനിതാ എം.എൽ.എമാർ മൂന്നുപതിറ്റാണ്ടുശേഷം

കോഴിക്കോട്​: ജില്ലയിൽ നിന്ന്​ രണ്ട്​ വനിതകൾ ഒരുമിച്ച്​ നിയമ സഭയിലെത്തുന്നത് മൂന്നു പതിറ്റാണ്ടുകൾക്കുശേഷം. വടകരയിൽ യു.ഡി.എഫ്​ പിന്തുണച്ച ആർ.എം.പി.ഐ സ്​ഥാനാർഥി കെ.കെ. രമയും കൊയിലാണ്ടിയിലെ എൽ.ഡി.ഫ്​ സ്​ഥാനാർഥി ജില്ലാപഞ്ചായത്ത്​ പ്രസിഡൻറ്​ കൂടിയായ ​കാനത്തിൽ ജമീലയുമാണ്​ ​െതരഞ്ഞെടുക്കപ്പെട്ടത്​. ഇരുവരും വോ​ട്ടെണ്ണലി​‍ൻെറ തുടക്കം മുതൽ ലീഡ്​ നിലനിർത്തി​യാണ്​ വിജയം സ്വന്തമാക്കിയത്​. കോഴിക്കോട്​ സൗത്തിലെ യു.ഡി.എഫ്​ സ്​ഥാനാർഥി മുസ്​ലിം ലീഗിലെ അഡ്വ. നൂർബീന റഷീദാണ്​ വനിതകളിലെ തോറ്റ പ്രമുഖ. ഇവിടെ എൻ.ഡി.എ സ്​ഥാനാർഥിയായി നവ്യ ഹരിദസും ബാലുശ്ശേരിയിൽ വെൽഫെയർ പാർട്ടി സ്​ഥാനാർഥിയായി എൻ.കെ. ചന്ദ്രികയും മത്സര രംഗത്തുണ്ടായിരുന്നു. വനിതകൾ മത്സരിച്ചിടത്ത്​ അപരകളായും നിരവധി വനിതകളുണ്ടായിരുന്നു. 1991ലാണ്​ അവസാനമായി ജില്ലയിൽ നിന്ന്​ രണ്ട്​ വനിതകൾ നിയമസഭയിലെത്തിയത്​. കൊയിലാണ്ടിയിൽ യു.ഡി.എഫിലെ എം.ടി. പത്​മയും പേരാ​മ്പ്രയിൽ എൽ.ഡി.എഫിലെ എൻ.കെ. രാധയുമാണ്​ അന്ന്​ ജയിച്ചത്​. പത്​മ പിന്നീട്​ ഫിഷറീസ്​ -രജിസ്​ട്രേഷൻ മന്ത്രിയുമായി. ഇതിനുമുമ്പ്​ 1957ലും 1960 ലുമായിരുന്നു ജില്ലക്ക്​ രണ്ട്​ വനിത എം.എൽമാരുണ്ടായിരുന്നത്​. 57ൽ കോഴിക്കോട്​ ഒന്നിൽ ശാരദാകൃഷ്​ണനും കുന്ദമംഗലത്ത്​ ലീലാ ദാമോദരനുമാണ്​ കോൺഗ്രസ്​ പ്രതിനിധികളായി സഭയിലെത്തിയത്​. 60ലും ഇരുവരും ജയിച്ചുകയറി. 87ൽ ​കൊയിലാണ്ടിയിൽ സി.പി.എമ്മിലെ ടി.​ ദേവിയെ തോൽപിച്ച്​ കോൺഗ്രസ​ിലെ എം.ടി. പത്​മ നിയമസഭയിലെത്തി. 96ൽ പേരാ​മ്പ്രയിൽ എൻ.കെ. രാധ ജയിച്ചപ്പോൾ മുസ്​ലിം ലീഗി​‍ൻെറ വനിത സ്​ഥാനാർഥി ഖമറുന്നീസ അൻവർ കോഴിക്കോട്​ സൗത്തിൽ തോറ്റു. 2006ൽ സി.പി.എമ്മിലെ കെ.കെ. ലതിക മേപ്പയൂരിലും 2011ൽ മേപ്പയ്യൂർ മാറി രൂപംകൊണ്ട കുറ്റ്യാടിയിലും ജയിച്ചു. -സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.