നേതാക്കളുടെ പ്രതികരണം

ഇടതുസർക്കാറിനെ ജനം തിരിച്ചറിഞ്ഞു -എൽ.ഡി.എഫ്​ കൺവീനർ കോഴിക്കോട്: ജില്ലയിൽ ഇടതുപക്ഷ ജനാധി പത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ച മുഴുവൻ വോട്ട്മാർക്കും നന്ദി രേഖപെടുത്തുന്നതായി എൽ.ഡി.എഫ്​ കൺവീനർ മുക്കം മുഹമ്മദ് പ്രസ്​താവനയിൽ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ഫാഷിസ്​റ്റു ഭരണ കൂടത്തെ വെല്ലുവിളിക്കാനും പ്രതിരോധിക്കാനും കഴിയുക കേരളത്തിലെ ഇടതുപക്ഷ സർക്കാരിനും പിണറായി വിജയനും മാത്രമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ജനങ്ങൾക്ക്‌ പ്രയാസമുണ്ടായപ്പോൾ നെഞ്ചോട് ചേർത്തു പിടിച്ച ഇടതുപക്ഷ മുന്നണിയെ വീണ്ടും അധികാരത്തിലേറ്റിയ മുഴുവൻ ജനങ്ങൾക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. photo mukkam muhaammed സ്​ഥാനാർഥി നിർണയത്തിലെ വീഴ്​ച തോൽവിക്ക്​​ കാരണമായി -യു.ഡി.എഫ്​ കോഴിക്കോട്​: യു.ഡി.എഫ്​ എലത്തൂരിലും പേരാ​മ്പ്രയിലും സ്​ഥാനാർഥികളെ നിശ്​ചയിച്ചതിൽ വരുത്തിയ വീഴ്​ച മറ്റ്​ മണ്ഡലങ്ങ​ളിലെ വിജയത്തിനെ പോലും ബാധിച്ചുവെന്ന്​ യു.ഡി.എഫ്​ ജില്ലാചെയർമാൻ കെ. ബാലനാരായണൻ പ്രതികരിച്ചു. മുസ്​ലീം സ്​ഥാനാർഥികളുള്ള പല മണ്ഡലങ്ങളിലും ബി.ജെ.പി എൽ.ഡി.എഫിന്​ അനുകൂലമായി വോട്ടു ചെയ്​തുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പിണറായി വിജയനും സി.പി.എമ്മി​‍ൻെറ മുതിർന്ന നേതാക്കളും വലിയ പരിശ്രമം നടത്തിയിട്ടും വടകരയിൽ കെ.കെ രമയെ തോൽപിക്കാനായില്ല. സ്​ഥാനാർഥിയുടെ മികവിനുള്ള ജയം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. k balanarayanan ഉദ്ദേശിച്ചത്ര മുന്നേറിയില്ല -ബി.ജെ.പി കോഴിക്കോട്​: ജില്ലയിൽ ബി.ജെ.പി ഉദ്ദേശിച്ചത്ര മു​േന്നറിയില്ലെന്ന്​ ബി.ജെ.പി ജില്ലാപ്രസിഡൻറും എൻ.ഡി.എ ജില്ലാ ചെയർമാനുമായ വി.കെ സജീവൻ പ്രതികരിച്ചു. ബി.ജെ.പിയുടെ ഉറച്ച വോട്ടുകകളിൽ വലിയ കുറവില്ല. അതേ സമയം പാർട്ടിക്ക്​ ലഭിക്കുമായിരുന്ന വോട്ടുകൾ ലഭിച്ചിട്ടില്ല. ആത്​മ പരിശോധന നടത്തി മുന്നോട്ട്​ പോവുമെന്നും വി.കെ.സജീവൻ പ്രതികരിച്ചു. vk sajeevan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.