ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം വരെ ചികിത്സ സഹായം

മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തവരെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക വടകര: നഗരസഭ ഹരിയാലി ഹരിത കര്‍മസേന അംഗങ്ങളായ 64 പേര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അഞ്ചു ലക്ഷം വരെ സൗജന്യ ചികിത്സാ സംവിധാനമൊരുക്കുമെന്ന് ചെയര്‍പേഴ്സൻ കെ.പി. ബിന്ദു പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സനും വൈസ് ചെയര്‍മാനും ഹരിയാലി ഒരുക്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രായാധിക്യമുള്ളവരില്‍നിന്നും മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ദിവസം ജോലി ചെയ്തവരില്‍നിന്നും 20 പേരെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക. ഇതിന് പ്രതിമാസം ഓരോ അംഗവും 75 രൂപയും ഹരിയാലി 325 രൂപയും അടക്കണം. സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ ചികിത്സ സഹായം ലഭിക്കും. ഹരിയാലിയില്‍നിന്ന് 60 കഴിഞ്ഞ് പിരിയുന്നവര്‍ക്ക് എല്‍.ഐ.സിയുമായി യോജിച്ച്​ പെന്‍ഷന്‍ സംവിധാനവും വിശേഷ ഉത്സവകാലങ്ങളില്‍ 1000 രൂപ വീതം ബോണസും ഹരിതസംരംഭങ്ങളുടെ ഉല്‍പന്നങ്ങളുടെ വില്‍പന നടത്തുന്നവര്‍ക്ക് 10 ശതമാനം ബോണസും ഇപ്പോള്‍ നല്‍കുന്നുണ്ട്. സ്വീകരണയോഗത്തില്‍ ഹരിയാലി പ്രസിഡൻറ്​ പി.കെ. അനില അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ. സതീശന്‍, മുന്‍ സി.ഡി.എസ് പ്രസിഡൻറും നിലവിലെ കൗണ്‍സിലറുമായ എ.പി. പ്രജിത, കോഓഡിനേറ്റര്‍ മണലില്‍ മോഹനന്‍, എച്ച്.എസ്. മുഹമ്മലി അഷ്​റഫ്, ഷൈനി മനോജ്, എച്ച്.ഐമാരായ അജിത്ത്, കെ. ബാബു, രാജേഷ്കുമാര്‍, ടി.പി. ബിജു, രഷിത പവിത്രന്‍, വി.പി. അനിത എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.