കാരശ്ശേരി പഞ്ചായത്ത്​: സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

മുക്കം: യു.ഡി.എഫ് ഭരിക്കുന്ന കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ വിവിധ സ്​റ്റാൻഡിങ്​ കമ്മിറ്റി അംഗങ്ങളെ സംബന്ധിച്ച് ധാരണയായി. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. ഇതോടെ വികസനകാര്യ സ്​റ്റാൻഡിങ് കമ്മറ്റിയുടേയും ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മറ്റിയുടേയും അധ്യക്ഷസ്ഥാനം യു.ഡി.എഫിന് ലഭിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റിയില്‍ ഇരുമുന്നണിക്കും രണ്ട്​ അംഗങ്ങള്‍ വീതമായതോടെ അധ്യക്ഷ സ്ഥാനത്തിനായി നറുക്കെടുപ്പുവേണ്ടി വരും. നറുക്കെടുപ്പും അധ്യക്ഷ തെരഞ്ഞെടുപ്പും ഈ മാസം 15ന് നടക്കുമെന്ന് റിട്ടേണിങ്​ ഓഫിസര്‍ ഗീത അറിയിച്ചു. വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മറ്റിയില്‍ ശാന്താദേവി മൂത്തേടത്ത്, ജംഷിദ് ഒളകര, അഷ്റഫ് തച്ചാറമ്പത്ത്, ശ്രുതി ബിജു കമ്പളത്ത് എന്നിവരാണ് അംഗങ്ങള്‍. കോണ്‍ഗ്രസിലെ ശാന്താദേവി മൂത്തേടത്ത് അധ്യക്ഷയാവും. ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മറ്റിയില്‍ സുനിത രാജന്‍, കുഞ്ഞാലി മമ്പാട്ട്, സത്യന്‍ മുണ്ടയില്‍, കെ. ശിവദാസന്‍ എന്നിവരാണ് അംഗങ്ങള്‍. ഇതില്‍ സത്യന്‍ മുണ്ടയില്‍ അധ്യക്ഷനാവും. ആരോഗ്യവിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫ്-വെല്‍ഫെയര്‍ സഖ്യത്തിന്നും രണ്ട്​ അംഗങ്ങള്‍ വീതമായതിനാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് നറുക്കെടുപ്പുവേണ്ടി വരും. റുഖിയ്യ റഹീം, ഷാഹിന ടീച്ചര്‍, ജിജിത സുരേഷ്, കെ.പി. ഷാജി എന്നിവരാണ് അംഗങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.