തേനീച്ച വളർത്തൽ പരിശീലനം

പേരാമ്പ്ര: സംസ്ഥാന വനിത വികസന കോർപറേഷൻ ആദിവാസി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന വനമിത്ര പദ്ധതിയുടെ ഭാഗമായി ഹോർട്ടികോർപി​‍ൻെറ സഹകരണത്തോടെ തേനീച്ച വളർത്തൽ പരിശീലനം ആരംഭിച്ചു. ചക്കിട്ടപാറ സഹകരണ ബാങ്ക് ഹാളിൽ ആരംഭിച്ച മൂന്നു ദിവസത്തെ പരിശീലനം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻറ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ ബോർഡ് അംഗം ടി.വി. മാധവിയമ്മ അധ്യക്ഷതവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷീന നാരായണൻ, കോർപറേഷൻ മേഖല മാനേജർ ഫൈസൽ മുനീർ, സഹകരണ ബാങ്ക് സെക്രട്ടറി ഇ. സുരേഷ്, വനമിത്ര സോഷ്യൽ വർക്കർ പി.സി. രശ്മി എന്നിവർ സംസാരിച്ചു. ബി. സുനിൽ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.