പെൻഷൻകാരോട് പണപ്പിരിവെന്ന്; നടപടിയാവശ്യപ്പെട്ട് പരാതി

പന്തീരാങ്കാവ്: വിധവ, അവിവാഹിത പെൻഷനുകൾ തുടരുന്നതിന് നൽകേണ്ട സർട്ടിഫിക്കറ്റി​‍ൻെറ മറവിൽ പണപ്പിരിവ് നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒളവണ്ണ മണ്ഡലം മഹിള കോൺഗ്രസ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. ജനുവരി 20നുമുമ്പ് നൽകേണ്ട അപേക്ഷയിൽ, പുനർവിവാഹിതയല്ലെന്ന സാക്ഷ്യപത്രത്തിന് പെൻഷൻകാരോട് പണമീടാക്കുന്നുവെന്നാണ് ആക്ഷേപം. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടത്തുന്നുവെന്ന് പറയപ്പെടുന്ന ഒരു ജനസേവന കേന്ദ്രത്തിൽ 50 രൂപ നൽകിയാൽ അപേക്ഷകരെ കാണാതെ സാക്ഷ്യപത്രം തയാറാക്കി നൽകുമെന്നതിനെതിരെ നടപടിയെടുക്കണമെന്നാണ് പരാതി. മഹിള കോൺഗ്രസ്​ ജില്ല ജന.സെക്രട്ടറി പി.കെ.സൗദ ബീഗം, ഒളവണ്ണ മണ്ഡലം പ്രസിഡൻറ്​ പി.രമണി, കുന്ദമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്​ മാമ്പിത്ത, ഒളവണ്ണ മണ്ഡലം വൈസ് പ്രസിഡൻറ്​ പൂളക്കൽ അജിത എന്നിവരുടെ നേതൃത്വത്തിലാണ് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​, സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.