തൊഴിലില്ലായ്​മക്കെതിരെ കെ.എസ്​.യു പ്രതിഷേധം

കോഴിക്കോട്​: സ്വാമി വിവേകാനന്ദ​‍ൻെറ ജന്മദിനമായ ദേശീയ യുവജന ദിനത്തിൽ മോദി-പിണറായി സർക്കാറുകളുടെ യുവജനവിരുദ്ധ നയങ്ങൾക്കെതിരെയും വർധിക്കുന്ന തൊഴിലില്ലായ്മക്കെതിരെയും കെ.എസ്.യു ജില്ല കമ്മിറ്റി പ്രതിഷേധ ചായക്കട നടത്തി. മാനാഞ്ചിറ എസ്.കെ പൊറ്റക്കാട് പ്രതിമക്ക് മുന്നിലായിരുന്നു പ്രതിഷേധം. സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ അഡ്വ. വി.ടി. നിഹാൽ അധ്യക്ഷത വഹിച്ചു. ഡോ. ബാസിത്, സി.ടി. ജെറിൽ ബോസ്, വി.ടി. സൂരജ്, ജിനീഷ് ലാൽ മുള്ളാശേരി, അർജുൻ കറ്റയാട്ട്, സനൂജ് കുരുവട്ടൂർ, ധനീഷ് ഭാസ്കർ, ഫസൽ കാരാട്ട്, പി.എം. ഷഹബാസ്, എം.പി. രാഗിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കോഴിക്കോട്​: ട്രോമാകെയർ കോഴിക്കോടി​‍ൻെറ ഭാരവാഹികൾ. അഡ്വ. സി.എം. പ്രദീപ്​കുമാർ (പ്രസി.), ഡോ. ലോകേശൻ നായർ (​ൈവസ്​ പ്രസി.), കെ. രാജഗോപാൽ (സെക്ര.), എം.സി. ശ്രീഷ്​കുമാർ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.