ഇൻസ്പെയർ അവാർഡിന് അർഹനായി

ബേപ്പൂർ: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷനൽ ഇന്നൊവേഷൻ ഫൗണ്ടേഷനും ചേർന്ന് നൽകുന്ന ഇൻസ്പെയർ അവാർഡിന് ഫറോക്ക് ഗണപത് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സി.വി.മുഹമ്മദ് യാസിർ അർഹനായി. ഹെൽമറ്റ് സൗകര്യപ്രദവും സുരക്ഷിതവുമായി സൂക്ഷിക്കുന്നതിന്, ഇരുചക്ര വാഹന ഇന്ധന ടാങ്കിനു മുകളിൽ പ്രത്യേക രീതിയിൽ സ്​റ്റാൻഡും അതിനുള്ള ലോക്കും രൂപകൽപന ചെയ്ത് ഡെമോ അവതരിപ്പിച്ചതിനാണ് അവാർഡ്. പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. മാത്തോട്ടം സ്വദേശി സി.വി. അബ്​ദുൽ ഗഫൂറി​‍ൻെറയും ഇ.പി. മുംതാസി​‍ൻെറയും മകനാണ് യാസിർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.