കർഷകർക്ക് ഐക്യദാർഢ്യവുമായി കുട്ടികളുടെ സായാഹ്ന ധർണ

ബേപ്പൂർ: നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ കർഷക വിരുദ്ധ കരിനിയമങ്ങൾ ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യമെമ്പാടും നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കുട്ടികളുടെ സായാഹ്നധർണ സംഘടിപ്പിച്ചു. ബാലസംഘം ഫറോക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാത്തോട്ടം അങ്ങാടിയിൽ സംഘടിപ്പിച്ച ധർണ നഗരാസൂത്രണ സ്ഥിരം സമിതി അംഗം കെ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു.ഡൽഹിയിലെ കൊടും തണുപ്പിൽ സമരം ചെയ്യുന്ന കർഷകസേനാനികൾക്കായി ശേഖരിച്ച പുതപ്പുകൾ കുട്ടികളിൽ നിന്നും കൃഷ്ണകുമാരി ഏറ്റുവാങ്ങി. കെ.പി. അഭിനവ് അധ്യക്ഷത വഹിച്ചു. പേരോത്ത് സജീവ് കുമാർ, ടി. റുമീസ്, ടി.ശാഹിദ് എന്നിവർ സംസാരിച്ചു. എ.വി. അനുഭവ് സ്വാഗതവും കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.