സ്നേഹപൂർവം കാരുണ്യ പദ്ധതി ഉദ്ഘാടനം

നന്മണ്ട: ജീവകാരുണ്യ പ്രവർത്തനത്തിലധിഷ്ഠിതമായ സാംസ്കാരിക പ്രവർത്തനമാണ് കാലഘട്ടത്തി​‍ൻെറ ആവശ്യമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനത്തിൽ നന്മണ്ട 13ൽ സജീവമായി ഇടപെടുന്ന കലാ സാംസ്കാരിക സംഘടനയായ പടവ് സാംസ്കാരിക വേദിയുടെ സ്നേഹപൂർവം കാരുണ്യ പദ്ധതി ഉദ്ഘാടനവും ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. ഡോ.കെ.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. നന്മണ്ട കോഓപറേറ്റിവ് റൂറൽ ബാങ്ക് ചെയർമാൻ ടി.കെ. രാജേന്ദ്രൻ, ജനറൽ മാനേജർ സി.കെ. ഹാഷിം, വിശ്വൻ നന്മണ്ട എന്നിവർ സംസാരിച്ചു. യുവകർഷകരായ ഷമൽ ചെക്കനാരി, ഉമേഷ് കുമാർ കണ്ടോത്ത്, കളരിപ്പയറ്റിൽ അന്തർദേശീയ പുരസ്കാരം നേടിയ ജെ.ആർ. നിവ്യ, സംസ്ഥാന സർക്കാറി​‍ൻെറ അവാർഡ് നേടിയ ക്രൈം ബ്രാഞ്ച് എസ്.ഐ ഗിരീഷ് എന്നിവരെ ആദരിച്ചു.പഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത്, വൈസ് പ്രസിഡൻറ് സി.കെ. രാജൻ മാസ്​റ്റർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു. ശ്രീകുമാർ തെക്കേടത്ത്​ സ്വാഗതവും കെ.കെ. മുഹമ്മദ്​ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.