തിക്കോടി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി

പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിലെ ഇത്തവണ നടന്ന പ്രഥമ ഭരണസമിതി യോഗത്തിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി. തൊഴിലുറപ്പ് അക്രഡിറ്റഡ് എൻജിനീയർ തസ്തികയുടെ കരാർ കാലാവധി പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് യു.ഡി.എഫ് ഇറങ്ങിപ്പോയത്. കഴിഞ്ഞ രണ്ട് വർഷമായി എൻജിനീയർ തസ്തികയിൽ ജോലി ചെയ്യുന്ന സ്വീറ്റി ആർ.ചന്ദ്ര​‍ൻെറ കരാർ കാലാവധി പുതുക്കി നൽകാൻ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി തയാറാവാത്തതാണ് യു.ഡി.എഫിനെ പ്രകോപിപ്പിച്ചത്. പതിനേഴംഗ ഭരണ സമിതിയിൽ എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് ഏഴും അംഗങ്ങളാണുള്ളത്. അതിനിടയിൽ തിക്കോടിയിൽ പണി പൂർത്തിയായ എം.സി.എഫ് കേന്ദ്രം ഉദ്ഘാടനവുമായി ബന്ധപ്പെട്ട അജണ്ട ഉണ്ടായിരുന്നെങ്കിലും യോഗത്തിൽ ചർച്ചക്കെടുക്കാതെ മാറ്റിവെക്കുകയാണ് ചെയ്തത്. ജനവാസ കേന്ദ്രത്തിൽ 13 ലക്ഷം രൂപ ചെലവിൽ നിർമിച്ച എം.സി.എഫ് ഉദ്ഘാടനം അനുവദിക്കുകയില്ലെന്നായിരുന്നു യു.ഡി.എഫ് നിലപാട്. എന്നാൽ, ബന്ധപ്പെട്ട തസ്തികയിലെ താൽക്കാലിക നിയമനം പുതുക്കി നൽകേണ്ടതി​െല്ലന്നത് ഭരണസമിതിയുടെ ഭൂരിപക്ഷ തീരുമാനപ്രകാരമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജമീല സമദ് വ്യക്​തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.